മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യര്‍ വീണ്ടുമെത്തുന്നു

 


കൊച്ചി: (www.kvartha.com 14.10.2016) സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യര്‍ വീണ്ടുമെത്തുന്നു. എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷമാണ് മഞ്ജുവാര്യരും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈലയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ജോഷി ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത് എന്നും എപ്പോഴും തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദാണ്.

ബിജു മേനോനെ നായകനായി ചെയ്യുന്ന ചിത്രം പൂര്‍ത്തിയായതിനു ശേഷമായിരിക്കും പുതിയ തിരക്കഥയിലേക്കു രഞ്ജന്‍ പ്രമോദ് പ്രവേശിക്കുക.

മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യര്‍ വീണ്ടുമെത്തുന്നു
Keywords: Kochi, Cinema, Malayalam, Mollywood, Cine Actor, Manju Warrier, Actress, Actor, Mohanlal, Entertainment, Manju back as Lals heroine .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia