വെടിക്കെട്ടപകടത്തില്‍ പൊള്ളലേറ്റവര്‍ക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി
Apr 11, 2016, 11:00 IST
കൊച്ചി: (www.kvartha.com 11.04.2016) കൊല്ലം പരവൂര്‍ ക്ഷേത്ത്രതില്‍ വെടിക്കെട്ടപകടത്തില്‍ പൊള്ളലേറ്റവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടി. പതഞ്ജലി ആയുര്‍വേദ സ്ഥാപനം സൗജന്യമായി മരുന്നു നല്‍കുമെന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്.
പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമയാണ്. അവര്‍ക്കുവേണ്ട സഹായങ്ങളുമായി നാം ഒപ്പം നില്‍ക്കണമെന്നും മമ്മൂട്ടി പറയുന്നു.
മമ്മുിട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
കൊല്ലം, പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകര്‍ക്കുന്നതാണ്. ജീവന്‍നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍, അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമയാണ്. അവര്‍ക്കുവേണ്ട സഹായങ്ങളുമായി നാം ഒപ്പം നില്ക്കണം. ഞാന്‍ കൂടി ഭാഗമായ പതഞ്ജലി എന്ന ആയുര്‍വേദസ്ഥാപനം തീപൊള്ളലിനുള്ള മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്.
ഞങ്ങളുടെ ജീവനക്കാര്‍ മരുന്നുകളുമായി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പൊള്ളലേറ്റ എല്ലാവര്‍ക്കും ഇത് സൗജന്യമായി ലഭിക്കും. ഇതിനായി 9995424999, 9645655890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പൊള്ളലേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.
Keywords: Kochi, Kerala, Mammootty, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.