നയന്‍താരയെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

 


ക്വലാലംപൂര്‍: (www.kvartha.com 06.02.2016) തെന്നിന്ത്യന്‍ താരം നയന്‍താരയെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. മലേഷ്യയില്‍ സിനിമയുടെ ചിത്രീകരണത്തിന് എത്തിയ നയന്‍താരയെ യാത്രാ രേഖകളിലെ പേരിലുണ്ടായ വ്യത്യാസത്തെ തുടര്‍ന്നാണ് വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചത്.

പാസ്‌പോര്‍ട്ടിലെ പേര് ഡയാന കുര്യന്‍ എന്നും വിമാന ടിക്കറ്റിലെ പേര് നയന്‍താര എന്നുമായിരുന്നു. ഇതാണ് അധികൃതര്‍ക്ക് സംശയത്തിന് വഴിവെച്ചത്. സിനിമയില്‍ വന്ന ശേഷമാണ് താരം നയന്‍താര എന്ന പേര് സ്വീകരിച്ചത്.

വിക്രം നായകനായ സയന്‍സ് ഫിക്ഷന്‍ ചിത്രം ഇരുമുരുഗന്റെ ചിത്രീകരണത്തിനാണ് താരം മലേഷ്യയിലെത്തിയത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് മറ്റൊരു നായിക.

Also Read:
ഫാത്വിമത്ത് സുഹറ വധം: പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, കുടുംബമുണ്ടെന്നും പരമാവധി ഇളവുവേണമെന്നും പ്രതി ഉമര്‍ ബ്യാരി

നയന്‍താരയെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

Keywords:  Malaysian Police Caught Nayanthara? | Rumors On Nayanatara, Passport, Ticket, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia