മാസ് ലുകില്‍ മമ്മൂട്ടി, മലയാള തനിമയില്‍ മോഹന്‍ലാല്‍; 'അമ്മ' ജനറല്‍ ബോഡി തിരഞ്ഞെടുപ്പിനെത്തിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍

 



കൊച്ചി: (www.kvartha.com 20.12.2021) താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി തിരഞ്ഞെടുപ്പിനെത്തിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഞായറാഴ്ചയാണ് ജനറല്‍ ബോഡി തിരഞ്ഞെടുപ്പ് നടന്നത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം എല്ലാ താരങ്ങളും ഒത്തു കൂടിയ പരിപാടി കൂടി ആയിരുന്നു അത്. 

താരങ്ങളുടെ മാസ് എന്‍ട്രിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മമ്മൂട്ടി മാസ് ലുകില്‍ എത്തിയപ്പോള്‍, മലയാള തനിമയോടെയാണ് മോഹന്‍ലാല്‍ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച് കഴിഞ്ഞു. 

മാസ് ലുകില്‍ മമ്മൂട്ടി, മലയാള തനിമയില്‍ മോഹന്‍ലാല്‍; 'അമ്മ' ജനറല്‍ ബോഡി തിരഞ്ഞെടുപ്പിനെത്തിയ  താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍


അതേസമയം, ഔദ്യോഗിക പാനെല്‍ മുന്നോട്ടുവച്ച മൂന്ന് സ്ഥാനാര്‍ഥികളെ അട്ടിമറിച്ച് മണിയന്‍പിള്ള രാജു, വിജയ് ബാബു, ലാല്‍ എന്നിവര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. ഒദ്യോഗിക പാനെലിന്റെ ഭാഗമായി മത്സരിച്ച നിവിന്‍ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവര്‍ പരാജയപ്പെടുകയും ചെയ്തു. 

ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയന്‍പിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോള്‍ മണിയന്‍പിള്ള രാജു അട്ടിമറി വിജയം നേടി. ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയന്‍പിള്ള രാജുവും എത്തും. 

 

Keywords:  News, Kerala, State, Kochi, Entertainment, Cinema, Business, Finance, Cine Actor, Social Media, Malayalam Actors Mass Entry at Amma General Body Meeting
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia