അന്നു ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മെയ്ഡ് ഇന്‍ ക്യാരവാന്‍; ചിത്രീകരണം 28ന് ദുബൈയില്‍ ആരംഭിക്കും

 


കൊച്ചി: (www.kvartha.com 26.03.2021) അന്നു ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മെയ്ഡ് ഇന്‍ ക്യാരവാന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച് 28ന് ആരംഭിക്കും. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മെയ്ഡ് ഇന്‍ ക്യാരവാന്‍'. 

പൂര്‍ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മലയാലത്തിലെ താരങ്ങള്‍ക്ക് പുറമെ അന്താരാഷ്ട്ര താരങ്ങളും അഭിനയിക്കുന്നുണ്ട്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' എന്ന സിനിമക്ക് ശേഷം ബാദുഷയുടെ നേതൃത്വത്തില്‍ ദുബൈയില്‍ എത്തുന്ന ഷൂടിങ് സംഘമാണ് 'മെയ്ഡ് ഇന്‍ ക്യാരവാന്‍'. 

അന്നു ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മെയ്ഡ് ഇന്‍ ക്യാരവാന്‍; ചിത്രീകരണം 28ന് ദുബൈയില്‍ ആരംഭിക്കും

Keywords:  Kochi, News, Kerala, Cinema, Entertainment, Actress, Actor, Annu Antony, Made in Caravan, film starring Annu Antony as the central character; Filming will start on the 28th in Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia