കിടിലന്‍ ഡാന്‍സുമായി നാഗ ചൈതന്യയും സായ് പല്ലവിയും; 'ലവ് സ്റ്റോറി' ട്രെയിലര്‍ പുറത്ത്

 



ചെന്നൈ: (www.kvartha.com 13.09.2021) നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്ന തെലുങ്ക് ചിത്രമായ 'ലവ് സ്റ്റോറി' ട്രെയിലര്‍ പുറത്ത്. കോവിഡ് സാഹചര്യത്തില്‍ പലതവണ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശേഖര്‍ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവയാനി, സത്യം രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

കിടിലന്‍ ഡാന്‍സുമായി നാഗ ചൈതന്യയും സായ് പല്ലവിയും; 'ലവ് സ്റ്റോറി' ട്രെയിലര്‍ പുറത്ത്


ചിത്രം നിര്‍മിച്ചിരിക്കുന്നത് അമിഗോസ് സിനിമാസ്, ശ്രീ വെങ്കടേശ്വര സിനിമാസ് എന്നീ ബാനറുകളാണ്. പവന്‍ സി എച് ആണ് സംഗീതം. വിജയ് സി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്. ചിത്രത്തിലെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ ആസ്വാദകപ്രീതി നേടിയിരുന്നു. 

ചിത്രം ഏപ്രില്‍ 14ന് എത്തേണ്ടതായിരുന്നു. പക്ഷേ കോവിഡ് രണ്ടാം തരംഗം മൂലം ഓഗസ്റ്റ് 18 തിയതിയിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും തിയതി മാറ്റിയ ചിത്രത്തിനായി സെപ്റ്റംബര്‍ 10ഉം തീരുമാനിച്ചിരുന്നു. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാല്‍ ചിത്രം ഒരിക്കല്‍ക്കൂടി നീട്ടിവച്ചിരിക്കുകയാണ് ഇപ്പോള്‍. സെപ്റ്റംബര്‍ 24 ആണ് പുതിയ റിലീസ് തീയതി.

 

 Keywords:  News, National, India, Chennai, Tollywood, Cinema, Entertainment, Video, YouTube, Love Story trailer: Other than dance, Naga Chaitanya-Sai Pallavi film has nothing new to offer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia