കോവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ അഭിപ്രായ പ്രകടനം; നടന്‍ സൂര്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം

 


ചെന്നൈ: (www.kvartha.com 14.09.2020) കോവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ അഭിപ്രായ പ്രകടനം നടത്തിയ നടന്‍ സൂര്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം രംഗത്ത്. നീറ്റ് പരീക്ഷ പരാമര്‍ശത്തിലൂടെ കോടതി നടപടികളെ അവഹേളിച്ചെന്നാരോപിച്ച് നടനെതിരെ സ്വമേധയാ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമ്രേശ്വര്‍ പ്രതാപ് സാഹിയ്ക്ക് കത്തെഴുതിയിരിക്കയാണ് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം.

തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷ എഴുതാനിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സൂര്യ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അഞ്ച് കുട്ടികളാണ് തമിഴ്‌നാട്ടില്‍ പരീക്ഷാ പേടികാരണം ആത്മഹത്യ ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരേയും സൂര്യ രംഗത്തെത്തി. രോഗബാധയുടെ ഭീതിയില്‍ വിദ്യാര്‍ഥികളെ 'മനുനീതി' പരീക്ഷ എഴുതാന്‍ നിര്‍ബന്ധിക്കുന്നത് അനീതിയാണെന്നും സൂര്യ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ അഭിപ്രായ പ്രകടനം; നടന്‍ സൂര്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം

കോവിഡ് കാലത്ത് വിര്‍ച്വലായി മാറിയ കോടതികളാണ് വിദ്യാര്‍ത്ഥികളോട് നീറ്റ് പരീക്ഷ എഴുതാന്‍ ഉത്തരവിടുന്നതെന്നായിരുന്നു സൂര്യയുടെ പരാമര്‍ശം. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടത്.

സൂര്യയുടെ വാക്കുകള്‍ കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണ്. ജഡ്ജിമാരുടെ സത്യനിഷ്ഠയേയും രാജ്യത്തിന്റെ മഹത്തായ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെയും ചോദ്യം ചെയ്യുകയാണ്. ഇത്തരം പ്രസ്താവനകള്‍ ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം ഇല്ലാതാകാനും കാരണമാവും എന്ന്  ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം കത്തില്‍ പറയുന്നു. നീതിന്യായ വ്യവസ്ഥയുടെ പ്രതാപം ഉയര്‍ത്തിപ്പിടിക്കുന്നതിനായി നടന്‍ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യത്തിനുള്ള  നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും എസ് എം സുബ്രഹ്മണ്യം കൂട്ടിച്ചേര്‍ത്തു.

Keywords:  Lost In Translation? Actor Suriya’s NEET Comment Is Contempt, Says Madras High Judge, Chennai, News, Education, Controversy, Cinema, Actor, Justice, Letter, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia