എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദിലീപോ? ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍

 


തലശേരി: (www.kvartha.com 12.01.2017) കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതു നടന്‍ ദിലീപ് ആണെന്ന ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍. തിയറ്ററുകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. 

എന്നാല്‍ മറുഭാഷാ ചിത്രം പുറത്തിറക്കാനായിരുന്നു നിര്‍മാതാക്കളുടെ തിടുക്കമെന്നും ലിബര്‍ട്ടി ബഷീര്‍ തലശേരിയില്‍ പറഞ്ഞു. ഭൈരവ റീലീസ് ചെയ്ത ഫെഡറേഷനിലുള്ള 12 തിയറ്ററുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദിലീപോ? ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍

കേരളത്തിലെ സിനിമാപ്രതിസന്ധി സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. മലയാള ചിത്രം പ്രദര്‍ശിപ്പിക്കാതെ അന്യഭാഷാ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് സിദ്ദിഖ്, ഇന്നസെന്റ്, അടൂര്‍ ഗോപാലകൃഷ്ണന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ മറുപടി പറയണമെന്നും ബഷീര്‍ പറഞ്ഞു. 

ഇന്ന് മലയാള സിനിമ കോര്‍പ്പറേറ്റുകളുടെ പിടിയിലാണ് . ഇപ്പോഴത്തെ പ്രതിസന്ധിക്കു പുറകില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പങ്കുണ്ടെന്നും ദിലീപ് കേരളത്തിലെ പല തിയറ്റര്‍ ഉടമകളെയും വിളിച്ചു പുതിയ സംഘടനയെ കുറിച്ചു സംസാരിച്ചതിന്റെ തെളിവുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദിലീപോ? ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍

Also Read:
ഗള്‍ഫുകാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും സൈ്വപ്പിംഗ് മെഷീനിലൂടെ പണം പിന്‍വലിച്ചു; ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെന്ന് പരാതി; പരാതിയില്‍ കഴമ്പില്ലെന്ന് ബാങ്ക് അധികൃതര്‍

Keywords: Liberty Basheer against Dileep, Thalassery, Allegation, Released, Cinema, Actor, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia