ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു നേരിട്ടിരുന്ന ഞാൻ ആദ്യം ഒന്ന് പതറി; ക്യാൻസറിനെ കുറിച്ച് നടൻ സുധീർ
Feb 8, 2021, 12:10 IST
കൊച്ചി: (www.kvartha.com 08.02.2021) ക്യാൻസർ എന്ന മഹാരോഗത്തെ തോല്‍പ്പിച്ച് തിരികെയെത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ടവില്ലൻ നടൻ സുധീര്‍. സര്‍ജറി കഴിഞ്ഞു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു അഭിമുഖീകരിച്ചിരുന്ന ഞാൻ ആദ്യം ഒന്ന് പതറിയെന്നും സുധീർ പറഞ്ഞു. എന്നാൽ ഇപ്പോൾ എല്ലാം വിധിക്കു വിട്ടുകൊടുത്തിരിക്കുകയാണെന്നും പുതിയ സിനിമയിൽ ജോയിൻ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
സുധീറിന്റെ പോസ്റ്റിന്റെ പൂർണരൂപം
ഡ്രാകുള സിനിമ മുതൽ ബോഡി ബിൽഡിങ് എന്റെ പാഷൻ ആണ്. എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും പ്രചോദനമാകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം കാൻസറിന്റെ രൂപത്തിൽ നല്ല പണി തന്നു.
ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു നേരിട്ടിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു. ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു. ജനുവരി 11 ന് സർജറി കഴിഞ്ഞു, അമൃതയിൽ ആയിരുന്നു. കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി. 25 ന് സ്റ്റിച് എടുത്തു. കീമോ തെറാപി സ്റ്റാർട് ചെയ്‍തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു.
എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടിൽ ഇന്നലെ ജോയിൻ ചെയ്‍തു. ഒത്തിരി നന്ദി. വിനീത് തിരുമേനി, സംവിധായകൻ മനു. വരുന്നത് വരുന്നിടത്തുവച്ച് കാണാം. ചിരിച്ചുകൊണ്ട് നേരിടാം. അല്ല പിന്നെ.
Keywords: Kerala, News, Film, Cinema, Actor, Cancer, Kochi, Entertainment, Diseased, Sudheer Sudhakara, Dracula, Hospital, Laughing at any crisis in life, I stumbled upon one at first; Actor Sudhir talks about cancer.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.