Box office collection | ബഹിഷ്‌കരണ ആഹ്വാനങ്ങൾക്കിടെ ആദ്യം കിതച്ച ആമിർഖാൻ ചിത്രം 'ലാൽ സിംഗ് ഛദ്ദ'യ്ക്ക് വാരാന്ത്യത്തിൽ നേട്ടം; നാലാം ദിവസം കലക്ഷൻ വർധിച്ചു!
Aug 15, 2022, 13:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ആമിർ ഖാന്റെ ചിത്രമായ ലാൽ സിംഗ് ഛദ്ദയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിന കലക്ഷൻ പ്രതീക്ഷിച്ചതിലും കുറവായിരുന്നു, അതിന് ശേഷം രണ്ടാം ദിനം കലക്ഷൻ ഇടിഞ്ഞെങ്കിലും മൂന്നാം ദിവസം ചിത്രത്തിന്റെ വരുമാനം കുതിച്ചുയർന്നു. ഞായറാഴ്ചയിലെ കണക്കുകൾ നോക്കുമ്പോൾ, 'ലാൽ സിംഗ് ഛദ്ദ'യ്ക്ക് സന്തോഷിക്കാൻ വകയുണ്ട്. വാരാന്ത്യ അവധിയുടെ ഗുണം ചിത്രത്തിന് ലഭിക്കുന്നുണ്ടെന്നാണ് റിപോർടുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ചയും അവധിയായതിനാൽ മികച്ച കലക്ഷൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടർചയായ ബഹിഷ്‌കരണ ആഹ്വാനങ്ങൾക്കിടെ ചിത്രത്തിന്റെ പ്രകടനം ക്രമേണ വർധിക്കുന്നതായാണ് കാണുന്നത്. ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിലും പുറത്തും വൻ ബഹിഷ്‌ക്കരണ ക്യാംപയിനുകൾ നടക്കുന്നുണ്ട്. ആമിർ ഖാൻ ഹിന്ദു ദൈവങ്ങളെയും ദേവതമാരെയും അവഹേളിച്ചെന്ന് ആരോപിച്ചാണ് ഒരുസംഘം ആളുകൾ ചിത്രത്തിനെതിരെ തിരിഞ്ഞത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആമിർ ഖാന്റെ ഈ ചിത്രം വ്യാഴാഴ്ച 11.7 കോടിയും രണ്ടാം ദിനം 7.26 കോടിയും മൂന്നാം ദിവസം ഒമ്പത് കോടിയും നേടി. നാലാം ദിവസം 10 കോടിയിലധികം നേടിയെന്നാണ് പ്രാരംഭ കണക്കുകൾ. ഇത്തരത്തിൽ നാല് ദിവസം കൊണ്ട് 37.96 കോടിയാണ് ചിത്രത്തിന്റെ കലക്ഷൻ പ്രതീക്ഷിക്കുന്നത്. ഇത് അന്തിമ കണക്കുകളല്ല. അതിനാൽ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
ലാൽ സിംഗ് ഛദ്ദ വിദേശത്ത് തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ആദ്യ ദിനം 8.20 കോടിയും രണ്ടാം ദിനം 13.40 കോടിയും മൂന്നാം ദിനം 9.40 കോടിയും നാലാം ദിവസം 13.25 കോടിയുമാണ് ചിത്രം നേടിയത്. അതായത് ചിത്രത്തിന്റെ ഇതുവരെയുള്ള ആകെ വരുമാനം ഏകദേശം 43.25 കോടിയായെന്ന് സീ ന്യൂസ് റിപോർട് ചെയ്തു.
വൻ നഗരങ്ങളിൽ മികച്ച പ്രതികരണമാണ് ലാൽ സിംഗ് ഛദ്ദയ്ക്ക് ലഭിക്കുന്നത്. നാലാം ദിവസം ചെന്നൈയിൽ വമ്പിച്ച അഡ്വാൻസ് ബുകിംഗ് നടന്നതായും 80 ശതമാനം സീറ്റുകളും ബുക് ചെയ്തതായും കോയിമോയ് പറയുന്നു. ചിത്രത്തിലൂടെ നാല് വർഷത്തിന് ശേഷമാണ് ആമിർ ഖാൻ തിയേറ്ററുകളിൽ തിരിച്ചെത്തുന്നത്. 180 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് സൂചന. മാധ്യമ റിപോർടുകൾ പ്രകാരം, ആമിറിന്റെ ചിത്രത്തിന്റെ അവകാശം നെറ്റ്ഫ്ലിക്സ് 160 കോടിക്ക് വാങ്ങി, അതായത് ചിത്രം ഇതിനകം തന്നെ അതിന്റെ ബജറ്റിനൊപ്പമെത്തിയിട്ടുണ്ട്.

Keywords: Laal Singh Chaddha box office collection, News, Top-Headlines, National, Newdelhi, Social Media, Ameer Khan, Cinema, Report, Box office.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.