പ്രളയം ഇതിവൃത്തമായി ഒരു കുട്ടനാട്ടുകാരന്റെ മനസ് പറയുന്ന സിനിമ വരുന്നു, 'ഒഴുക്ക്'

 


ആലപ്പുഴ: (www.kvartha.com 04.01.2019) പ്രളയഭീഷണിയിലും പരിസ്ഥിതി തകര്‍ച്ചയിലും ജീവിക്കുന്ന മനുഷ്യരുടെ കഥയുമായി ഒരു സിനിമ വരുന്നു 'ഒഴുക്ക്'. കേരളത്ത ഞെട്ടിച്ച പ്രളയത്തിന്റെ ആഘാതങ്ങളും പരിസ്ഥിതി തകര്‍ച്ചയും ഓര്‍ത്ത് ആകുലപ്പെടുന്ന കുട്ടനാട്ടുകാരനായ ചെറുപ്പക്കാരന്റെ മാനസികാവസ്ഥയാണ് ഒഴുക്കിലൂടെ പറയുന്നത്. തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുപരി ആര്‍ഭാടങ്ങളിലേക്ക് മനുഷ്യന്‍ ശ്രദ്ധ തിരിയ്ക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാന്‍ മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ പൊരുതുന്ന ഒരു ചെറുപ്പക്കാരന്‍.

മനുഷ്യന്‍ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകള്‍ മുഖേന പരിസ്ഥിതി തകരുകയും അത് മനുഷ്യന് തന്നെ വിപത്തായി മാറുകയും ചെയ്യുന്നു. ഈ അവസ്ഥ വരാതിരിക്കുവാനായി പ്രയത്‌നിക്കുന്ന ചെറുപ്പക്കാരന് നേരിടേണ്ടി വന്ന അനുഭവങ്ങളും അതില്‍ നിന്ന് അയാള്‍ എത്തിച്ചേര്‍ന്ന ശക്തമായൊരു തീരുമാനം പിന്നീട് വഴിത്തിരിവായി മാറുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പ്രളയം ഇതിവൃത്തമായി ഒരു കുട്ടനാട്ടുകാരന്റെ മനസ് പറയുന്ന സിനിമ വരുന്നു, 'ഒഴുക്ക്'

കുട്ടനാടിന്റെ സൗന്ദര്യം മാത്രമല്ല, സങ്കടവും, സന്തോഷവും കോര്‍ത്തിണക്കി, മനുഷ്യനും പ്രകൃതിയും തമ്മില്‍ ഒരു ആത്മബന്ധം വേണ്ടതുണ്ടെന്ന ഒരു സന്ദേശമാണ് ഈ കൊച്ച് ചിത്രത്തിലൂടെ നല്‍കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ഫെബ്രുവരിയില്‍, കുട്ടനാട്ടില്‍ ഒഴുക്കിന്റെ ചിത്രീകരണം തുടങ്ങും.

ക്രിസ്റ്റല്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'ഒഴുക്ക്' ദിലീപ് ഷെറഫ് സംവിധാനം ചെയ്യുന്നു. ദീലീപ് ഷെറഫും റിയാസ് എം.ടിയും ചേര്‍ന്ന് തിരക്കഥ സംഭാഷണം നിര്‍വ്വഹിക്കുന്നു. പ്രമുഖ നടീ നടന്‍മാര്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuttanadan flood movie 'Ozhuku' coming soon, Alappuzha, News, Flood, Cinema, Entertainment, Environmental problems, Director, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia