Actor Injured | കൈക്ക് പരിക്കേറ്റ വിവരം ആരാധകരെ അറിയിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍

 


കൊച്ചി: (www.kvartha.com) കൈക്ക് പരിക്കേറ്റ വിവരം ആരാധകരെ അറിയിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ഒരു പരുക്കന്‍ കഥാപാത്രം ഡിമാന്‍ഡ് ചെയ്ത 'പരുക്ക്' എന്നാണ് കുഞ്ചാക്കോ ബോബന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. തന്റെ ഫോടോയും താരം പങ്കുവെച്ചിട്ടുണ്ട്. ടിനു പാപ്പച്ചന്‍ ചിത്രം എന്ന് എഴുതിയിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ 'കയ്യിലിരിപ്പ്' എന്ന ടാഗും തമാശയെന്നോണം ചേര്‍ത്തിരിക്കുന്നു.

Actor Injured | കൈക്ക് പരിക്കേറ്റ വിവരം ആരാധകരെ അറിയിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍

'അജഗജാന്തരം' എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനും പ്രധാന വേഷങ്ങളിലുണ്ട്. ജിന്റോ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കലാസംവിധായകന്‍ ഗോകുല്‍ദാസും എഡിറ്റര്‍ നിശാദ് യൂസഫുമാണ്.

അരവിന്ദ് സ്വാമിയും അഭിനയിച്ച 'ഒറ്റ്' എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ജാകി ശ്‌റോഫും ഒരു പ്രധാന കഥാപാത്രത്തില്‍ എത്തിയിരുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തെലുങ്ക് താരം ഈശ റെബ്ബയാണ് നായിക. സംഗീതവും പശ്ചാത്തല സംഗീതവും അരുള്‍ രാജ് കെന്നഡി. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രാഹണം. അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റില്‍സ് റോഷ് കൊളത്തൂര്‍, സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരം, റോണക്‌സ് സേവ്യര്‍ മേകപ്പ്.

സൗന്‍ഡ് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍, ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം, സഹനിര്‍മാണം സിനിഹോളിക്‌സ്. പിആര്‍ഒ ആതിര ദില്‍ജിത്. വന്‍ വിജയം നേടിയ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിനു ശേഷം ചാക്കോച്ചന്റേതായി പുറത്തെത്തിയ ചിത്രം കൂടിയാണ് ഇത്. മികച്ച സസ്‌പെന്‍സ് ത്രിലര്‍ എന്ന അഭിപ്രായം നേടാന്‍ 'ഒറ്റി'ന് സാധിച്ചിരുന്നു.

Keywords: Kunchacko Boban gets injured while shooting, Kochi, News, Cinema, Kunjacko Boban, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia