ഞാൻ അടുത്ത ദിവസങ്ങളില്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉണ്ടായിരുന്നത്, ക്ലബ് ഹൗസിൽ അല്ല: കുഞ്ചാക്കോ ബോബൻ

 


കൊച്ചി: (www.kvartha.com 09.06.2021) അടുത്ത കാലത്ത് ഏറ്റവും അധികം സോഷ്യൽ മീഡിയയിൽ ചര്‍ചയാവുന്ന ഒന്നാണ് ക്ലബ് ഹൗസ്. ലൈവ് ഓഡിയോ ചാറ്റാണ് ക്ലബ് ഹൗസിന്റെ പ്രത്യേകത. എന്നാൽ അതിന് പിന്നാലെ തന്നെ പ്രമുഖരുടെ പേരിൽ വ്യാജ ക്ലബ് ഹൗസ് അകൗണ്ടുകള്‍ തുടങ്ങുന്നതും വിവാദമായിരുന്നു. ഇപോഴിതാ താൻ ക്ലബ് ഹൗസില്‍ ഇല്ല എന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബൻ രംഗത്ത് എത്തിയിരിക്കുകയാണ്.

ഞാൻ അടുത്ത ദിവസങ്ങളില്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ക്ലബ് ഹൗസില്‍ ഇല്ല എന്നും നടൻ വ്യക്തമാക്കി. അടുത്തിടെ പൃഥ്വിരാജും തന്റെ വ്യാജ ക്ലബ് ഹൗസ് അകൗണ്ടിന് എതിരെ രംഗത്ത് എത്തിയിരുന്നു.

ഞാൻ അടുത്ത ദിവസങ്ങളില്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉണ്ടായിരുന്നത്, ക്ലബ് ഹൗസിൽ അല്ല: കുഞ്ചാക്കോ ബോബൻ

ക്ലബ് ഹൗസിലെ വ്യാജ അകൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച് നേരത്തെ സുരേഷ് ഗോപിയും, ദുല്‍ഖര്‍ അടക്കമുള്ള താരങ്ങളും രംഗത്ത് എത്തിയിരുന്നു.

ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്‍ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ക്ലബ് ഹൗസില്‍ ഒരു അകൗണ്ടും ആരംഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Keywords:  News, Kochi, Entertainment, Film, Cinema, Malayalam, Social Media, Actor, Fake, Kunchacko Boban, Fake club house, Kunchacko Boban against his fake club house account.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia