കിം കര്‍ദാഷിയാന്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നു; തീരുമാനത്തില്‍ വിഷമമെന്ന് ഭര്‍ത്താവും ഗായകനുമായ കെയ്ന്‍ വെസ്റ്റ്

 


ന്യൂയോര്‍ക്ക്: (www.kvartha.com 06.01.2020) അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയും മോഡലുമായ കിം കര്‍ദാഷിയാന്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപോര്‍ട്. ഗായകന്‍ കെയ്ന്‍ വെസ്റ്റുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കിം ഒരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. 2014 ലായിരുന്നു ഇവരുടെ വിവാഹം.

കിം വിവാഹത്തില്‍ നിന്നു പുറത്തു കടക്കാന്‍ ഒരുങ്ങുന്നു എന്ന വിവരം കെയ്ന്‍ വെസ്റ്റിന് അറിയാമത്രേ. ഭാവിയെക്കുറിച്ചു തനിച്ചു തീരുമാനിക്കണമെന്നും അതിനു കുറച്ചു സമയം വേണമെന്നും അക്കാലം ഒറ്റയ്ക്കു ചെലവിടാനാണ് ആഗ്രഹിക്കുന്നതെന്നും കിം കെയ്‌നിനോടു പറഞ്ഞിട്ടുണ്ടത്രേ. അതനുസരിച്ച് കെയ്‌നും ഒരുക്കം തുടങ്ങിയതായാണു റിപോര്‍ട്ടുകള്‍.  കിം കര്‍ദാഷിയാന്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നു; തീരുമാനത്തില്‍ വിഷമമെന്ന് ഭര്‍ത്താവും ഗായകനുമായ കെയ്ന്‍ വെസ്റ്റ്
കിം വേര്‍പിരിയുന്നതില്‍ കെയ്ന്‍ വിഷമത്തിലാണ്. എന്നാലും തീരുമാനം താന്‍ അംഗീകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അനിവാര്യമായതു സംഭവിക്കുമെന്ന വിശ്വാസക്കാരനാണ് കെയ്ന്‍. എത്രയൊക്കെ താമസിപ്പിച്ചാലും വിവാഹമോചനം എന്ന അവസ്ഥയെ തനിക്കു മാത്രമായി പൂര്‍ണമായി മാറ്റി നിര്‍ത്താനാവില്ലെന്നും അദ്ദേഹത്തിനറിയാം.

ഇക്കഴിഞ്ഞ മാസങ്ങളില്‍ രണ്ടു പേരും അസന്തുഷ്ടമായ ദിവസങ്ങളാണു പിന്നിട്ടത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായി കെയ്ന്‍ വെളിപ്പെടുത്തിയതോടെയാണ്
ഇരുവരുടേയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഈ തീരുമാനത്തെ കിം ശക്തമായി എതിര്‍ത്തിരുന്നത്രേ.

വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചില വിവരങ്ങള്‍ അദ്ദേഹം ട്വിറ്റര്‍ വഴി പരസ്യപ്പെടുത്തിയതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. ബൈപോളാര്‍ എന്ന മാനസിക രോഗത്തിലൂടെയും ഇക്കാലത്തു കെയ്‌നിനു കടന്നുപോകേണ്ടിവന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ കെയ്ന്‍ വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെ ഇനി ഒരു ദിവസം പോലും ഒരുമിച്ചു ജീവിക്കുന്നില്ല എന്ന് കിം തീരുമാനിച്ചിരുന്നത്രേ.

മാനസിക ആരോഗ്യം സംരക്ഷിച്ചു ദിവസങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതിനാണ് ഇപ്പോള്‍ കിം പ്രാധാന്യം കൊടുത്തിരിക്കുന്നതത്രേ. കുട്ടികളുടെ ഭാവിയെക്കുറിച്ചും തീരുമാനിക്കേണ്ടതുണ്ട്. ഏഴു വര്‍ഷം നീണ്ടുനിന്ന വിവാഹത്തില്‍ ദമ്പതികള്‍ക്ക് നാലു മക്കളുണ്ട്. ഇവരുടെ ഭാവിയെക്കുറിച്ച് പരസ്പര സമ്മതമായ തീരുമാനമെടുത്താല്‍ അധികം വൈകാതെ വിവാഹ മോചന വാര്‍ത്ത പുറത്തുവിടാനാണു സാധ്യത.

Keywords:  Kim Kardashian And Kanye West Hit By Divorce Rumours, New York, News, Cinema, Actress, Singer, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia