കെ ജി ജോര്‍ജ് ചലച്ചിത്രമേള 20 മുതല്‍ കോഴിക്കോട്ട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 17.10.2016) സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡ് ലഭിച്ച കെ ജി ജോര്‍ജിനെ ആദരിച്ച് കോഴിക്കോട്ട് ചലച്ചിത്ര മേള. കെ ജി ജോര്‍ജിന്റെ ആറു സിനിമകള്‍ ഉള്‍പ്പെടുത്തി ഓറിയന്റല്‍ ഫിലിം സൊസൈറ്റിയാണ് ഒക്ടോബര്‍ 20 മുതല്‍ 22 വരെ ചലച്ചിത്രമേള നടത്തുന്നത്. വൈകീട്ട് നാലിനും ആറിനുമായി രണ്ടു പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും.

കെ ജി ജോര്‍ജ് ചലച്ചിത്രമേള 20 മുതല്‍ കോഴിക്കോട്ട്കെ ജി ജോര്‍ജിന്റെ സ്ത്രീപക്ഷ സിനിമകള്‍ക്കാണ് മേളയില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, മറ്റൊരാള്‍, കോലങ്ങള്‍, സ്വപ്നാടനം, ഇരകള്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഓരോ ദിവസവും പ്രദര്‍ശിപ്പിക്കപ്പെടുന്ന സിനിമകളെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ തുറന്ന സംവാദത്തിന് വേദിയൊരുക്കും.

അരയിടത്തുപാലം ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സിനിമ പാരഡൈസോ മിനി സ്‌ക്രീനില്‍ നടക്കുന്ന മേള ഒക്ടോബര്‍ 22ന് സമാപിക്കും. ഫിലിം സൊസൈറ്റി അംഗത്വത്തിനും സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനുമായി 0495 2721028, 9048409048 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


Keywords:  Kerala, film, Film Fest, Kozhikode, Goverment, Cinema, Award, JC Daniel, KG George.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia