തന്റെ സ്വകാര്യ ജീവിതത്തിലെ പലതും നഷ്ടപ്പെടുത്തിയത് സിനിമയാണ്; സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ നല്ലൊരു കുടുംബിനിയായി കഴിഞ്ഞേനെ, മനസുതുറന്ന് കാവ്യ

 


(www.kvartha.com 05.09.2016) തന്റെ സ്വകാര്യ ജീവിതത്തിലെ പലതും നഷ്ടപ്പെടുത്തിയത് സിനിമയാണെന്ന് നടി കാവ്യാ മാധവന്‍. സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ നല്ലൊരു കുടുംബിനിയായി കഴിഞ്ഞേനെയെന്നും കാവ്യ പറഞ്ഞു. സിനിമയിലെത്തി 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും കാവ്യ മനസ്സ് തുറന്നത്.

സിനിമ കാരണം ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് പലതും തനിക്ക് നഷ്ടപ്പെട്ടു. പഠനം അടക്കം വ്യക്തി ജീവിതത്തില്‍ തനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നുവെന്നും കാവ്യ വ്യക്തമാക്കി. ഒമ്പതാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നു. പിന്നെ കറസ്‌പോണ്ടന്റ് ആയിട്ടായിരുന്നു പഠിച്ചതെല്ലാം . കോളജ് പഠനം എന്നത് ആസ്വദിക്കാന്‍ പോലും തനിക്ക് കഴിഞ്ഞിട്ടില്ലെന്നും കാവ്യ പറയുന്നു.

സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ വിവാഹമൊക്കെ കഴിച്ച് രണ്ടോ മൂന്നോ കുട്ടികളുടെ
അമ്മയൊക്കെയായി നീലേശ്വരത്തെ ഏതെങ്കിലും പ്രാന്തപ്രദേശത്ത് നല്ലൊരു വീട്ടമ്മയായി സുഖമായി കഴിഞ്ഞേനെ. അങ്ങനെയായിരുന്നുവെങ്കില്‍ തീര്‍ച്ചയായും താന്‍ ജോലിക്കു പോകുമായിരുന്നില്ലെന്നും കാവ്യ തുറന്നുപറഞ്ഞു. അതേസമയം സിനിമയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് താന്‍ കരുതുന്നതെന്നും ഇന്നു തനിക്കുള്ളതെല്ലാം സിനിമ തന്നതാണെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.
തന്റെ സ്വകാര്യ ജീവിതത്തിലെ പലതും നഷ്ടപ്പെടുത്തിയത് സിനിമയാണ്; സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ നല്ലൊരു കുടുംബിനിയായി കഴിഞ്ഞേനെ, മനസുതുറന്ന് കാവ്യ


Keywords:  Kavya Madhavan on facing struggles in life, Family, Study, School Bus, Marriage, Children, Actress, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia