രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്; തെറ്റ് ചെയ്യാത്ത ഒരാള്‍ മുപ്പത് വര്‍ഷമായി ജയിലില്‍ കഴിയുന്നു; മകനെ തിരിച്ചുകിട്ടാന്‍ ഒരമ്മ 30 വര്‍ഷമായി പോരാടുന്നു; ഇനിയെങ്കിലും അമ്മയെയും മകനെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യം

 


ചെന്നൈ: (www.kvartha.com 20.11.2020) മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് കാര്‍ത്തിക് ഇക്കാര്യം ആവശ്യപ്പെട്ടത്. തെറ്റ് ചെയ്യാത്ത ഒരാള്‍ മുപ്പത് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും മകനെ തിരിച്ചുകിട്ടാന്‍ ഒരമ്മ 30 വര്‍ഷമായി പോരാടുകയാണെന്നും കാര്‍ത്തിക് പറയുന്നു.

ഇരുവര്‍ക്കും നീതി ലഭ്യമാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോടും ഗവര്‍ണറോടും ആവശ്യപ്പെടുകയാണെന്നും കാര്‍ത്തിക് പറഞ്ഞു. ഇനിയെങ്കിലും അമ്മയെയും മകനെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പേരറിവാളനും അമ്മയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് കാര്‍ത്തിക് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്; തെറ്റ് ചെയ്യാത്ത ഒരാള്‍ മുപ്പത് വര്‍ഷമായി ജയിലില്‍ കഴിയുന്നു; മകനെ തിരിച്ചുകിട്ടാന്‍ ഒരമ്മ 30 വര്‍ഷമായി പോരാടുന്നു; ഇനിയെങ്കിലും അമ്മയെയും മകനെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യം
രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണു പ്രതികളിലൊരാളായ എ ജി പേരറിവാളന്‍. നവംബര്‍ ആറിന് അനുവദിച്ച 14 ദിവസത്തെ പരോള്‍ പൂര്‍ത്തിയാക്കി പേരറിവാളന്‍ വെള്ളിയാഴ്ച വീണ്ടും ജയിലിലേക്ക് തിരിച്ചെത്തും. ഈ സാഹചര്യത്തിലാണ് കാര്‍ത്തിക്കിന്റെ പോസ്റ്റ്.

തനിക്കു ശിക്ഷാ ഇളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനു പേരറിവാളന്‍ ഈ വര്‍ഷം തുടക്കത്തില്‍ കത്തെഴുതിയിരുന്നു. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

29 വര്‍ഷം മുന്‍പ് നടന്ന രാജീവ് വധത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനു സുപ്രീം കോടതി സിബിഐയെ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഈ വര്‍ഷം ജനുവരി 25നു പേരറിവാളന്‍ ഗവര്‍ണര്‍ക്കു കത്തെഴുതിയത്.

Keywords:  Karthik Subbaraj Supports Perarivalan Rajeev Gandhi Murder Case,  Chennai, News, Execution, CBI, Social Media, Cinema, Director, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia