Onscreen Pair | ഈദ് ആഘോഷത്തിനിടെ കണ്ടുമുട്ടിയപ്പോള്‍ കരിഷ്മ കപൂര്‍ സല്‍മാന്‍ ഖാനെ കെട്ടിപ്പിടിച്ചു; 'നിങ്ങള്‍ വിവാഹം കഴിക്കൂ', ഹിറ്റ് ജോഡികളെ ഒരുമിച്ച് കണ്ടതിലുള്ള ആവേശത്തില്‍ ആരാധകര്‍, വൈറലായി ചിത്രം
May 4, 2022, 11:42 IST
മുംബൈ: (www.kvartha.com) സല്‍മാന്റെ സഹോദരി അര്‍പിത ഖാന്‍ സംഘടിപ്പിച്ച ഈദ് പാര്‍ടിയില്‍ കരിഷ്മ കപൂറും സല്‍മാന്‍ ഖാനും കണ്ടുമുട്ടിയപ്പോള്‍ ഇരുവരും സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. ഹിറ്റ് ജോഡികളായിരുന്ന ഇരുവരുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. ആരാധകര്‍ ഇവരെ ഒരുമിച്ച് കണ്ടതിലുള്ള ആവേശം വാനോളം ഉയര്‍ത്തി.
'ദയവായി നിങ്ങള്‍ വിവാഹം കഴിക്കൂ,' ഒരു ആരാധകന്‍ എഴുതി. 'നിങ്ങള്‍ രണ്ടുപേരും സിനിമയിലും ജീവിതത്തിലും മനോഹരമായ ദമ്പതികളാണ്' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. കരിഷ്മ കപൂറിന്റെയും സല്‍മാന്‍ ഖാന്റെയും ജോഡി 90 കളില്‍ സൂപര്‍ഹിറ്റായിരുന്നു. 'ബിവി നമ്പര്‍', വണ്‍,' 'ജുദ്വാ,' 'ജീത്,' 'ആന്ദാസ് അപ്നാ അപ്ന,' 'ദുല്‍ഹന്‍ ഹം ലേ ജായേംഗേ' ഉള്‍പെടെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
കരിഷ്മ കപൂര്‍ കഴിഞ്ഞയാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ആരാധകരുമായി ആശയവിനിമയം നടത്തിയിരുന്നു. തനിക്ക് പ്രിയപ്പെട്ട ആളുകള്‍ മുതല്‍ പ്രിയപ്പെട്ട ഭക്ഷണം വരെയുള്ള ചോദ്യങ്ങള്‍ക്ക് കരിഷ്മ ഉത്തരം നല്‍കി. വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കുമോ എന്ന ചോദ്യവും ഉയര്‍ന്നു, മറുപടിയായി 'അസ്വസ്ഥനും ആശയക്കുഴപ്പത്തിലും ആയ ഒരു വ്യക്തിയുടെ ഭാവമുള്ള ജിഫ് (GIF) ആണ് താരം ഇട്ടത്. എന്നിട്ട് 'ആശ്രയിക്കുന്നു!' എന്നും എഴുതി.
2003-ല്‍ കരിഷ്മ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്- മകള്‍ സമൈറയും മകന്‍ കിയാനും. 2014ല്‍ പരസ്പര സമ്മതത്തോടെ കരിഷ്മയും സഞ്ജയും വിവാഹമോചനത്തിന് അപേക്ഷ നല്‍കി. 2016-ലാണ് വിവാഹമോചനം നടന്നത്. ഇരുകൂട്ടരും പരസ്പരം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
വിവാഹമോചനത്തിന് ശേഷം ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കരിഷ്മയുടെ പിതാവ് നടന്‍ രണ്‍ധീര്‍ കപൂര്‍ താന്‍ ഒരിക്കലും ആരോടും മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. 'നമ്മുടെ യോഗ്യത എല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ കപൂര്‍മാരാണ്. ആരുടേയും പണത്തിന് പിന്നാലെ നടക്കേണ്ട ആവശ്യമില്ല. പണം കൊണ്ട് മാത്രമല്ല കഴിവുകൊണ്ടും അനുഗ്രഹിക്കപ്പെട്ടവരാണ് ഞങ്ങള്‍. കഴിവ് കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിയും. സഞ്ജയ് നല്ല വ്യക്തിത്വമല്ല. കരിഷ്മ അവനെ വിവാഹം കഴിക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.' എന്നും പറഞ്ഞിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.