രാഷ്ട്രീയക്കാരുടെ സമര്‍ദത്തിന് മുന്നില്‍ ഗതികെട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതാണ് കരിപ്പൂര്‍ ദുരന്തത്തിന് കാരണം: സന്തോഷ് പണ്ഡിറ്റ്
Aug 10, 2020, 17:47 IST
കൊച്ചി: (www.kvartha.com 10.08.2020) കരിപ്പൂരില്‍ വിമാനാപകടം ഉണ്ടാകാനിടയായ ചില സാഹചര്യങ്ങള്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയക്കാരുടെ സമര്‍ദത്തിന് മുന്നില്‍ ഗതികെട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതാണ് കരിപ്പൂര്‍ ദുരന്തത്തിന് കാരണമായതെന്ന് സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ യോഗ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയക്കാരും, മറ്റുള്ളവരും സമരം ചെയ്തു. സര്‍ക്കാരിനെയും വ്യോമയാന മന്ത്രാലയത്തെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും സമീപിച്ചു. നിര്‍ബന്ധിച്ചു. രാഷ്ട്രീയക്കാരുടെ പരാതിയും, പ്രക്ഷോഭങ്ങളും ശക്തമായപ്പോള്‍ ഒടുവില്‍ ഗതികേട് കൊണ്ട് 2018 ല്‍ അനുമതി നല്‍കി. അത് ഈ ദുരന്തത്തിനും കാരണമായെന്നും കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കഴിഞ്ഞ ദിവസം കരിപ്പൂരില്‍ ഉണ്ടായ വിമാന ദുരന്തത്തിന്റെ മറുവശം ഞാന്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായ കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഈ വിഷയത്തില്‍ Directorate General of Civil Aviation (DGCA) bpw, Airport Authority of India (AAI) യുടേയും ഭാഗത്ത് ഒരു തെറ്റും ഇല്ല എന്നതാണ് സത്യം. ചില രാഷ്ട്രീയക്കാര്‍ മുമ്പ് കാണിച്ച വാശിയാണ് പ്രധാന കാരണം.
2015 ല്‍ താല്‍കാലികമായ് വികസനത്തിനായ് വലിയ വിമാനങ്ങള്‍ ഇറക്കാതെ അടച്ചതാണല്ലോ. 485 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്താലേ, വലിയ വിമാദങ്ങള്‍ ഇനി ഇറക്കൂ എന്ന് അധികാരികള്‍ തീരുമാനിച്ചു. പക്ഷേ രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം 484 ഏക്കര്‍ ഏറ്റെടുക്കാതെ 2018 ല്‍ വലിയ വിമാനം ഇറക്കേണ്ടി വന്നു.
റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തി ആയാല്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താം എന്നുമായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. സ്ഥലപരിമിതി, ടേബിള്‍ ടോപ്പ്, കാലാവസ്ഥ, റണ്‍വേയുടെയും റിസയുടെയും വലുപ്പക്കുറവ് തുടങ്ങിയവയായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. 485 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്താലേ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കൂ എന്നും ഡി.ജി.സി. എയും എയര്‍പോര്‍ട്ട് അതോറിറ്റിയും നിലപാട് സ്വീകരിച്ചു.
എന്നാല്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ യോഗ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയക്കാരും, മറ്റുള്ളവരും സമരം ചെയ്തു. സര്‍ക്കാരിനെയും വ്യോമയാന മന്ത്രാലയത്തെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും സമീപിച്ചു. നിര്‍ബന്ധിച്ചു.
രാഷ്ട്രീയക്കാരുടെ പരാതിയും, പ്രക്ഷോഭങ്ങളും ശക്തമായപ്പോള്‍ ഒടുവില്‍ ഗതികേട് കൊണ്ട് 2018 ല്‍ അനുമതി നല്‍കി. അത് ഇപ്പോള്‍ ഇങ്ങനേയും ആയ്.
വലിയ വിമാനങ്ങളുടെ സുരക്ഷയുമായ് ബന്ധപ്പെട്ട് 2019 ല്‍ Directorate General of Civil Aviation അവരുടെ റിപ്പോ4ട്ട് പ്രകാരം കരിപ്പൂരിന് ഈ വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് (Show cause notice) നല്‍കുകയും ചെയ്തിരുന്നു. (DGCA Adult Report 2019)
ഒരു സീനിയര്‍ പൈലറ്റ് Anand Mohan Raj ji കരിപ്പൂരിലെ വിമാന ലാന്‍ഡിങ്ങിനെ കുറിച്ച് സ്വന്തം അനുഭവം പറഞ്ഞത്.. 'ഇവിടുത്തെ വിമാന ലാന്‍ഡിങ്ങ് വളരെ challenging ആണ് and lighting system വളരെ അബദ്ധമാണ് എന്നാണ്. 2017 ആഗസ്റ്റില്‍ ഒരു Spice jet വിമാനം skid ആയതും കൂട്ടി വായിക്കണം.. അന്ന് 68 യാത്രക്കാര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.
(വാല്‍ കഷ്ണം...ഒരു പത്തു വോട്ടിന് വേണ്ടി രാഷ്ട്രീയക്കാര്‍ അനാവശ്യമായ് ഓരോ സമരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഇനിയെങ്കിലും ഉദ്യോഗസ്ഥന്‍മാരുടെ ബുദ്ധിമുട്ടുകളും, സാങ്കേതികമായ വിഷയങ്ങള്‍ കുറച്ചെങ്കിലും പഠിച്ച് മാത്രം എല്ലാത്തിലും ഇടപെടുക. ഇനിയെങ്കിലും 484 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്ത് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന സാഹചര്യം ഉണ്ടാക്കുവാന്‍ എല്ലാവരും സഹകരിക്കുക.
ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണേ..)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.