കരീന കപൂർ സിനിമയിലേക്ക് തിരിച്ചുവരുന്നു, സുമീത് വ്യാസിൻറെ നായികയായി
Jun 9, 2017, 17:32 IST
മുംബൈ: (www.kvartha.com 09.06.2017) പ്രസവത്തെ തുടർന്ന് സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്ന കരീന കപൂർ ഷൂട്ടിംഗ് തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. ഏക്താ കപൂറിന്റെ വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് കരീനയുടെ തിരിച്ചുവരവ്. സുമീത് വ്യാസാണ് നായകൻ.
അനിൽ കപൂറും മകൾ റിയ കപൂറും ചേർന്ന് നിർമ്മിക്കുന്ന വീരേ ദി വെഡ്ഡിംഗിന്റെ ചിത്രീകരണം ഓഗസ്റ്റിലാണ് തുടങ്ങുക. ഇതിനു മുൻപ് ശരീരം പൂർവ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് കരീന. പെർമനന്റ് റൂംമേറ്റ്സ് എന്ന ഷോയിലൂടെ സുപരിചിതനായ സുമീതിന്റെ പത്താമത്തെ ബോളിവുഡ് ചിത്രമാണിത്. മിനി സ്ക്രീനിൽ ശ്രദ്ധിച്ചിരുന്ന താരത്തെ തിരികെ കൊണ്ടുവരുന്നത് ഏക്ത കപൂർ ആണ്.
ചിത്രത്തിനായി ജിമ്മിൽ പരിശീലനം നടത്തുന്ന കരീനയുടെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. പ്രസവിച്ച് ദിവസങ്ങൾ തികയും മുമ്പ് തന്നെ പാർട്ടികളിൽ പങ്കെടുത്ത് കരീന ആരാധകരെ അമ്പരപ്പിച്ചിരുന്നു . മുംബയിലെ പാർട്ടികളിലും മോഡലിംഗ് റാമ്പുകളിലും കരീന സജീവ സാന്നിദ്ധ്യമാണ്. അടുത്തിടെ ഒരു പരസ്യ ചിത്രീകരണത്തിനു വേണ്ടി മകനെ ഇന്ത്യയിലാക്കി യു എസിലേക്ക് പറക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിലാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും മകൻ തൈമൂർ പിറന്നത്. ജനിച്ച അന്നു മുതൽ സെലിബ്രിറ്റിയായ തൈമൂറിന്റെ ചിത്രങ്ങളും വൈറലാണ്. അഷു തൃക്ത സംവിധാനം ചെയ്യുന്ന വീരേ ദി വെഡ്ഡിംഗിൽ കരീനയ്ക്കൊപ്പം സോനം കപൂർ, സ്വര ഭാസ്കർ, ശിഖ തൽസാനിയ തുടങ്ങി വൻ താരനിര തന്നെയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Kareena Kapoor Khan will mark her return to Bollywood after her short maternity break with Shashank Ghosh's Veere Di Wedding'. The film which got delayed due to multiple reasons, one being Bebo's pregnancy, is now back on track and is finally ready to go on floors soon.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.