അങ്ങയുടെ കണ്ണുനീര്‍ ഞാന്‍ സ്വീകരിക്കുന്നു, എന്റെ ദുഖം പങ്കിടാന്‍ ഞാന്‍ അങ്ങയെ അനുവദിച്ചിരിക്കുന്നു; പ്രധാനമന്ത്രിയോട് കങ്കണ
May 23, 2021, 13:36 IST
ന്യൂഡെല്‍ഹി: (www.kvartha.com 23.05.2021) രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായത് ഏറെ ചര്‍ച്ചയായിരുന്നു. വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം വികാരാധീനനാവുകയും വിതുമ്പുകയും ചെയ്തത്. നിരവധി പേരെ കൊറോണ വൈറസ് നമ്മില്‍ നിന്ന് തട്ടിയെടുത്തു. വൈറസ് ബാധിച്ച് പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീരാണെന്നും നാടകമാണെന്നുമുള്ള ആരോപണങ്ങളുമായി പലരും രംഗത്തെത്തി. തുടര്‍ന്ന് മോദിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി കങ്കണ റണാവത്ത്. പ്രധാനമന്ത്രിയുടെ കണ്ണുനീര്‍ സത്യമോ വ്യാജമോ ആയിക്കോട്ടെ, എന്തിനാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്ന് എന്നാണ് കങ്കണയുടെ ചോദ്യം. മോദിയുടെ കണ്ണുനീര്‍ താന്‍ സ്വീകരിക്കുന്നുവെന്നും കങ്കണ പറഞ്ഞു.
'കണ്ണുനീര്‍ സത്യമോ വ്യാജമോ ആയിക്കോട്ടെ. നിങ്ങള്‍ അതിന്റെ യാഥാര്‍ഥ്യം അറിയാന്‍ ടിയര്‍ ഡിക്റ്റക്റ്റര്‍ പരിശോധന നടത്തുകയാണോ ചെയ്യുക, അതോ മറ്റുള്ളവരുടെ ദുഃഖത്തെ അംഗീകരിക്കുകയും അതില്‍ വിഷമിക്കുകയും ചെയ്യുന്ന വ്യക്തിയുടെ വൈകാരികതയെ സ്വീകരിക്കുകയാണോ ചെയ്യുക. മനസ്സിന്റെ വേദന മാറാന്‍ ചിലര്‍ക്ക് ദുഃഖം പങ്കിട്ടെ മതിയാവൂ. ആ കണ്ണുനീര്‍ അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ വന്നത് എന്നതിന് എന്താണ് പ്രാധാന്യം?
അത് ഇത്ര വലിയ കാര്യമാണോ? ചിലര്‍ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണുന്നവരാണ്. പ്രധാനമന്ത്രിയോട് ഞാന്‍ പറയുന്നു. അങ്ങയുടെ കണ്ണുനീര്‍ ഞാന്‍ സ്വീകരിക്കുന്നു. എന്റെ ദു:ഖം പങ്കിടാന്‍ ഞാന്‍ അങ്ങയെ അനുവദിച്ചിരിക്കുന്നു. ജയ് ഹിന്ദ്- കങ്കണ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Keywords: Kangana support Narendra Modi after his emotional speech trolls, New Delhi, News, Cinema, Actress, Prime Minister, Narendra Modi, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.