ഉയരെ സിനിമ തനിക്ക് കാണാനാകില്ലെന്നും, മറ്റുള്ളവര്‍ ചിത്രം തീര്‍ച്ചയായി കാണണമെന്നും നടി കങ്കണയുടെ സഹോദരി

 


മുബൈ: (www.kvartha.com 04.06.2019) ഉയരെ സിനിമ തനിക്ക് കാണാനാകില്ലെന്നും എന്നാല്‍ മറ്റുള്ളവര്‍ ചിത്രം തീര്‍ച്ചയായും കാണണമെന്നും ബോളിവുഡ് നടി കങ്കണയുടെ സഹോദരിയായ രംഗോലി ചന്ദേല്‍. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയാണ് രംഗോലി. കാമുകനായിരുന്നു രംഗോലിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്.

'ഉയരെ എന്ന ചിത്രം എക്കാലത്തെയും മികച്ച ചിത്രമായി മാറിക്കൊണ്ടിരിക്കുന്നു. ആസിഡ് അതിക്രമത്തെ അതിജീവിച്ച ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ആസിഡ് ആക്രമണം എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ മരവിച്ചു പോകുന്ന എനിക്ക് ഈ സിനിമയിപ്പോള്‍ കാണാനാകില്ല. ഒരിക്കല്‍ ഞാന്‍ ഈ മാനസിക ആഘാതത്തെ അതിജീവിക്കുമെന്നും ചിത്രം കാണുമെന്നും പ്രത്യാശ പുലര്‍ത്തുന്നു. പക്ഷേ നിങ്ങള്‍ എല്ലാവരോടും ഞാന്‍ ഈ ചിത്രം കാണണമെന്ന് അപേക്ഷിക്കുന്നു' എന്നുമാണ് രംഗോലി ട്വീറ്റ് ചെയ്തത്.

ഉയരെ സിനിമ തനിക്ക് കാണാനാകില്ലെന്നും, മറ്റുള്ളവര്‍ ചിത്രം തീര്‍ച്ചയായി കാണണമെന്നും നടി കങ്കണയുടെ സഹോദരി

കങ്കണ പ്രശസ്തയായതിന് ശേഷം രംഗോലി വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. 57 ശസ്ത്രക്രിയകള്‍ക്കായിരുന്നു ആസിഡ് ആക്രമണത്തിന് ശേഷം ഇവര്‍ വിധേയയായത്. സംഭവത്തിന് ശേഷം ഇവരുടെ ഒരു ചെവിയുടെ കേള്‍വി പൂര്‍ണമായി ഇല്ലാതാകുകയും ഒരു കണ്ണിന്റെ കാഴ്ച ശക്തി 90 ശതമാനത്തോളം നശിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kangana ranaut sister rangoli chandel acid attack survivor about uyare movie, Mumbai, News, National, Cinema, Entertainment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia