മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ ഭീമന്‍ ഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍

 


തിരുവനന്തപുരം: (www.kvartha.com 24.07.2018) മോഹന്‍ലാല്‍ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ ഭീമന്‍ ഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചിട്ടില്ലെന്നും ഇല്ലാത്ത ഒരു സംഭവത്തില്‍ ലാലിന്റെ പേര് വലിച്ചിഴക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാംസ്‌കാരിക മന്ത്രിയും സര്‍ക്കാരുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മോഹന്‍ലീലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എ കെ ബാലനും തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷണിച്ചാല്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താനാണെന്ന് മോഹന്‍ലാലും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് എട്ടിന് തിരുവനന്തപുരം നിശാഗന്ധി ഓഡറ്റോറിയത്തിലാണ് പുരസ്‌കാര ദാന ചടങ്ങ് നടക്കുക. എന്നാല്‍ ഈ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അവാര്‍ഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമര്‍ശകരുടെ വാദം.

മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ ഭീമന്‍ ഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Thiruvananthapuram, News, Mohanlal, Entertainment, Controversy, Award, film, Kamal, Kamal on petition against Mohanlal 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia