ചെന്നൈ: (www.kvartha.com 21.11.2017) സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി തെന്നിന്ത്യന്‍ താരം കമലഹാസന്‍ രംഗത്ത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളില്‍ ഖേദം രേഖപ്പെടുത്തിയ കമല്‍ സിനിമയിലെ നായിക ദീപിക പദുകോണിന്റെ തല സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ ഇനാം നല്‍കുമെന്ന ഒരു ബി.ജെ.പി നേതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇത്.
ദീപികയുടെ തല സംരക്ഷിക്കണമെന്ന് പറഞ്ഞ കമല്‍ ശരീരത്തേക്കാളും സ്വാതന്ത്ര്യത്തേക്കാളും താന്‍ അവരുടെ തലയെ ബഹുമാനിക്കുന്നുവെന്നും അത് ഒരിക്കലും നിഷേധിക്കരുതെന്നും വ്യക്തമാക്കി. ചില വിഭാഗങ്ങള്‍ തന്റെ സിനിമയെ എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇത്തരം ആരോഗ്യകരമായ സംവാദത്തില്‍ തീവ്ര ആശയങ്ങള്‍ ഉണ്ടാകുന്നത് പരിതാപകരമാണ്. ബുദ്ധിയുള്ള ഇന്ത്യ ഉണര്‍ന്നെണീക്കേണ്ട സമയമാണിത്. ഇനിയെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച കമലഹാസന്‍ വിവിധ വിഷയങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, പത്മാവതിയുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. റിലീസിന് മുന്‍പേ മധ്യപ്രദേശ് സര്‍ക്കാര്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ചരിത്രം വളച്ചൊടിക്കുന്ന സിനിമ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. നേരത്തെ, യുപി, രാജസ്ഥാന്‍ സര്‍ക്കാരുകളും പത്മാവതിക്കെതിരെ നിലപാടെടുത്തിരുന്നു.
രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പത്മാവതി. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. രണ്‍വീര്‍ സിംഗാണ് അലാവുദ്ദീന്‍ ഖില്‍ജി. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിംഗിന്റെ വേഷത്തില്‍ ഷാഹിദ് കപൂര്‍ എത്തുന്നു. ചിത്രം ഡിസംബര്‍ ആദ്യം എത്തുമെന്നറിയിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് റിലീസ് മാറ്റിയിരുന്നു.
അതിനിടെ പത്മാവതി സിനിമ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സിനിമ സെന്‍സര്‍ബോര്‍ഡിന്റെ മുന്നിലാണെന്നും സെന്‍സര്‍ബോര്‍ഡിന്റെ ജോലി ചെയ്യാന്‍ കോടതിയില്ലെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇപ്പോഴത്തെ ഇടപെടലുകള്‍ മുന്‍വിധിയോടെയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. സിനിമയില്‍ ചരിത്രം വളച്ചൊടിച്ചുവെന്നും സംവിധായകന്‍ സഞ്ജയ് ലീലാബന്‍സാലിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ ഹര്‍ജി നല്‍കിയത്. റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ നേരത്തേയും സുപ്രീംകോടതി തളളിയിരുന്നു.
അതിനിടെ സെന്‍സര്‍ഷിപ്പ് നടപടികള്‍ നേരത്തെയാക്കണമെന്നു കാട്ടി പത്മാവതിയുടെ നിര്‍മാതാക്കള്‍ നല്‍കിയ അപേക്ഷ ലെന്‍സര്‍ ബോര്‍ഡും തള്ളിയിരുന്നു. അപേക്ഷ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. സിനിമയുടെ റിലീസ് വൈകാതിരിക്കാന്‍ സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള സ്‌ക്രീനിംഗ് ഉടന്‍ നടത്തണമെന്ന ആവശ്യമാണ് നിരസിച്ചത്. നിലവിലെ നടപടിക്രമങ്ങള്‍ അനുസരിച്ചേ പ്രവര്‍ത്തിക്കാനാകുവെന്നു ബോര്‍ഡ് വ്യക്തമാക്കി. നേരത്തെ സര്‍ട്ടിഫൈ ആവശ്യത്തിനായി സമര്‍പ്പിച്ച രേഖകള്‍ അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി തിരിച്ചയച്ചിരുന്നു.
അതേസമയം പത്മാവതിയുടെ സംവിധായകന്‍ സജ്ഞയ് ലീലാ ബന്‍സാലിയുടെ തലവെട്ടുന്നവര്‍ക്ക് പത്തുകോടി വാഗ്ദാനം ചെയ്ത ബി.ജെ.പി നേതാവിനെതിരെ കേന്ദ്രനേതൃത്വം നടപടിയെടുത്തിരുന്നു. വിവാദപരാമര്‍ശം നടത്തിയതിന് ഹരിയാനയിലെ ബി.ജെ.പിയുടെ സംസ്ഥാന വക്താവുകൂടിയായ സൂരജ് പാലിന് കേന്ദ്രനേതൃത്വം നോട്ടിസും അയച്ചു. ബി.ജെ.പി നേതാക്കള്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഹരിയാനയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അനില്‍ ജയിന്‍ ആവശ്യപ്പെട്ടു.

അതിനിടെ പത്മാവതി വിവാദത്തില്‍ ബി.ജെ.പിയെ പരോക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെയുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു മമതയുടെ ആരോപണം.
Also Read:
ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kamal Haasan on Padmavati row: I want Deepika Padukone’s head…saved, Chennai, Twitter, News, Controversy, Protection, Threatened, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.