വീഴ്ചയില്‍ പരിക്കേറ്റ നടന്‍ കമല്‍ഹാസന്‍ ആശുപത്രിയില്‍

 


ചെന്നൈ: (www.kvartha.com 14.07.2016) വീഴ്ചയില്‍ പരിക്കേറ്റ നടന്‍ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ വീട്ടിലെ ഓഫിസ് മുറിയില്‍ നിന്നും വീണാണ് അദ്ദേഹത്തിന് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം മുറിയില്‍ തെന്നി വീണത്.

വീഴ്ചയില്‍ വലത് കാലിനു പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ അപ്പോളോ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ പരിക്കില്‍ ആശങ്കപ്പെടാനില്ലെന്നും കാലിലെ പൊട്ടല്‍ പരിഹരിക്കാന്‍ ചെറിയ ശസ്ത്രക്രിയ വേണ്ടി വരുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വീഴ്ചയില്‍ പരിക്കേറ്റ നടന്‍ കമല്‍ഹാസന്‍ ആശുപത്രിയില്‍

Keywords:  Kamal Haasan fractures leg, hospitalised, Actor, Treatment, Injured, House, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia