Jurassic World Dominion | ലോകമെമ്പാടും പ്രായഭേദമന്യെ ആരാധകരെ സൃഷ്ടിച്ച സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ദിനോസര്‍ തരംഗം വീണ്ടുമെത്തുന്നു; 'ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ 2' ട്രെയിലര്‍ പുറത്തുവിട്ടു
Apr 29, 2022, 14:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടും പ്രായഭേദമന്യെ ആരാധകരെ സൃഷ്ടിച്ച സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ദിനോസര്‍ തരംഗം വീണ്ടുമെത്തി. ജുറാസിക് വേള്‍ഡ് സിരീസിലെ മൂന്നാം ചിത്രമായ 'ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ' രണ്ടാമത്തെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം ജൂണ്‍ 10ന് തിയേറ്ററുകളില്‍ എത്തും.
ഒരു ചെറിയ ദിനോസറിനെ വേട്ടയാടുന്നതും പിന്നീട് ദിനോസറുകള്‍ മുഴുവന്‍ ഒന്നിച്ചെത്തി കീഴടക്കുന്ന നഗരങ്ങളുടെ കാഴ്ചകളുമാണ് ട്രെയിലറില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ദിനോസറുകള്‍ ജനങ്ങള്‍ക്കിടയില്‍ എത്തുന്നതും അവിടെ സൃഷ്ടിക്കുന്ന ഭീതിയുമാണ് ചിത്രത്തിന്റെ പ്ലോടെന്നാണ് ട്രെയിലറുകളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
നേരത്തെ പുറത്തുവിട്ടിരുന്ന ആദ്യ ട്രെയിലറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദിനോസര്‍ ലോകത്തിലേക്ക് വാതില്‍ തുറക്കുന്ന ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉള്‍കൊള്ളിച്ചിരുന്നു.
1993 ലാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ജുറാസിക് പാര്‍ക് പുറത്തിറങ്ങിയത്. ഈ സിരീസില്‍ മൂന്ന് ചിത്രങ്ങളും പിന്നീടെത്തിയ ജുറാസിക് വേള്‍ഡ് സിരീസില്‍ രണ്ട് ചിത്രങ്ങളുമാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്.
കോളിന്‍ ട്രെവൊറോവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനൊപ്പം എമിലി കാര്‍മൈകളും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ക്രിസ് പാറ്റ്, ബ്രൈസ് ഡലാസ് ഹൊവാര്‍ഡ്, സാം നീല്‍, ലൗറ ഡേണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആംബ്ലിന്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മാണം.
Keywords: News,National,India,New Delhi,Entertainment,Cinema,Business,Finance, Jurassic World Dominion trailer 2: Original Jurassic Park trio returns as dinosaurs take over the world
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

