പാര്‍വ്വതിയുടെ സിനിമയ്ക്ക് പിന്തുണയുമായി ജൂഡ് ആന്റണി: വ്യക്തിപരമായ ഇഷ്ടക്കേടിന്റെ പേരില്‍ സിനിമയുടെ പാട്ടിന് ഡിസ് ലൈക്ക് അടിക്കുന്നത് കാടത്തം
Jan 1, 2018, 19:11 IST
മൈ സ്‌റ്റോറിയിലെ ആദ്യ ഗാനവും മേക്കിങ്ങ് വീഡിയോയും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മേക്കിങ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ആദ്യ ഗാനം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഫേസ്ബുക്കിലൂടെ പൃഥ്വിരാജാണ് ഗാനം പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഡിസ് ലൈക്കുകള്‍ ലൈക്കുകളെ അതിവേഗം ബഹുദൂരം കടത്തിവെട്ടി.
തിരുവനന്തപുരം രാജ്യാന്തര മേളയ്ക്കിടയില്‍ കസബ സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ പാര്‍വ്വതി നടത്തിയ പരാമര്‍ശത്തിന്റെ അരിശം ചിലരുടെ മനസ്സില്‍ നിലയ്ക്കാതെ നുരഞ്ഞുപൊന്തുന്നതിന്റെയും, മുമ്പ് അരങ്ങേറിയ വിവാദം തുടരുന്നുവെന്നതിന്റെയും സൂചന നല്‍കുന്ന തരത്തിലുളള കമന്റുകളാണ് ഗാനത്തിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മോശമായ ഭാഷയിലുള്ള കമന്റും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാള സിനിമാമേഖല കൂടുതല്‍ പുരുഷകേന്ദ്രീകൃതമാവുന്നതിന്റെയും താരബിംബങ്ങളെ വിമര്‍ശനാതീതരാക്കി ഉയര്‍ത്തിവെക്കുന്നതിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറുന്നതിന്റെയും ചിത്രമാണ് മൈ സ്റ്റോറിയുടെ ഡിസ് ലൈക്കുകള്‍ വരച്ചുകാട്ടുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, Cinema, Film, Parvathy, Facebook, Post, Jude Antony Joseph, Director, My Story, Prithwiraj, Jude Antony Support's Parvathy's Film
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.