ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ 50 കൊല്ലം മുമ്പത്തെ പിച്ചാത്തി പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്; ജോയ് മാത്യു

 


കൊച്ചി: (www.kvartha.com 21.06.2021) മുഖ്യമന്ത്രി പിണറായി വിജയനും കെ സുധാകരനും തമ്മിലുള്ള ബ്രണൻ കോളജ് കഥകളുടെ വാക്പോരിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുകിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവിക്കാൻ വഴിയില്ലാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോഴാണ് ഇവരുടെ 50 വർഷത്തിന് മുൻപുള്ള പിച്ചാത്തിക്കഥയെ പരിഹസിക്കരുത് എന്നാണ് ജോയ് മാത്യു പറയുന്നത്.

ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ 50 കൊല്ലം മുമ്പത്തെ പിച്ചാത്തി പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്; ജോയ് മാത്യു

ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

'ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ  വിളമ്പുന്നവരെ  പരിഹസിക്കരുത്.
ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും.
ഇന്ത്യൻ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതിൽ നമ്മൾ മലയാളികൾക്കാണ് ആഹ്ലാദിക്കാൻ കൂടുതൽ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം.
നിങ്ങളുടെയോ ?'

അതേസമയം, മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോൺഗ്രസ് നേതാവും എറണാകുളത്തെ അബ്കാരിയുമായിരുന്ന കെടി ജോസഫ് ആണെന്ന് വെളിപ്പെടുത്തലുമായി സഹപാഠി രം​ഗത്തെത്തി.

പിണറായിയും സുധാകരനും പഠിച്ചകാലത്ത് ബ്രണനിലുണ്ടായിരുന്ന സിഎംപി നേതാവ് ചൂരായി ചന്ദ്രനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Keywords:  News, Kerala, State, Entertainment, Film, Cinema, Actor, Director, Joy Mathew, FaceBook, K Sudhakaran and Pinarayi Vijayan, K Sudhakaran, Pinarayi Vijayan, Joy Mathew FaceBook post against K Sudhakaran and Pinarayi Vijayan issue.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia