ജോണ്‍ എബ്രാഹാമിന്റെ 'ഷൂട്ട് ഔട്ട് അറ്റ് വാഡ്‌ല' 3ന് തീയേറ്ററില്‍

 


ADVERTISEMENT

ജോണ്‍ എബ്രാഹാമും കങ്കണാ റണൗത്തും മത്സരിച്ചഭിനയിച്ച 'ഷൂട്ട് ഔട്ട് അറ്റ് വാഡ്‌ല' മെയ് മൂന്നിന് തിയേറ്ററുകളിലെത്തും. തിയറ്ററുകളിലെത്തും മുമ്പ് തന്നെ മാധ്യമങ്ങളേറ്റെടുത്ത ഈ ചിത്രത്തില്‍ ജോണ്‍ എബ്രാഹാം മാന്യ സുര്‍വെ എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.  കങ്കണ വിദ്യ ജോഷി എന്ന കാമുകിയുടെ വേഷത്തിലെത്തുന്നു.

ഇരുവരും ഇഴുകിച്ചേര്‍ന്നുള്ള ചൂടന്‍ രംഗങ്ങളില്‍ തന്നെയാണ് ഇപ്പോള്‍ ബോളിവുഡിലെ പ്രധാന ചര്‍ച. തീവ്രാനുരാഗവും ഗ്ലാമറിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുമുള്ള രംഗങ്ങള്‍ തികഞ്ഞ മെയ്വഴക്കത്തോടെയാണ് ഇരുവരും അവതരിപ്പിച്ചതെന്ന വാര്‍ത്താ ചിത്രത്തിന്  വന്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ജോണും കംഗണയും ഇഴുകിച്ചേര്‍ന്നുളള രംഗങ്ങള്‍ ചിത്രീകരിച്ചതിന് സംവിധായകന്‍ സഞ്ജയ് ഗുപ്തയും ക്യാമറാമാനും മാത്രമാണ് സാക്ഷ്യം വഹിച്ചത്.  ബോളിവുഡ് സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും ചൂടന്‍ കിടപ്പറരംഗം ചിത്രീകരിച്ചതെന്നാണ് സംവിധായകന്‍ സഞ്ജയ് ഗുപ്ത പറയുന്നത്.

ജോണ്‍ എബ്രാഹാമിന്റെ 'ഷൂട്ട് ഔട്ട് അറ്റ് വാഡ്‌ല' 3ന് തീയേറ്ററില്‍

ഗോംപോ താക്കുരിയുടെ കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഷൂട്ട് ഔട്ട് അറ്റ് വാഡ്‌ല നിര്‍മ്മിക്കുന്നത് ശോഭ കപൂര്‍, ഏക്താ കപൂര്‍, സഞ്ജയ് ഗുപ്ത, അനുരാധ ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ്. സോനു സൂദ, മനോജ് വാജ്‌പേയി, ജാക്കി ഷ്‌റോഫ്, അനില്‍ കപൂര്‍, തുഷാര്‍ കപൂര്‍, റോണിത് ഷെട്ടി എന്നിവരാണ് ഷൂട്ട് ഔട്ട് അറ്റ് വാഡ്‌ലയിലെ മുന്‍നിര താരങ്ങള്‍. മലയാളിയായ ജോണ്‍ എബ്രഹാമിന്റെ ചിത്രങ്ങള്‍ക്ക് യുവ ആരാധകരുടെ തള്ളിക്കയറ്റമാണ്. അവരെ തൃപ്തിപ്പെടുന്ന പലതും ഷൂട്ട് ഔട്ട് അറ്റ് വാഡ്‌ലയിലുണ്ടാവുമെന്നാണ് സിനിമാ നിരൂപകര്‍ നല്‍കുന്ന സൂചന.

ജോണ്‍ എബ്രഹാമിന്റെ ഈ വര്‍ഷം തന്നെ ഇറങ്ങുന്ന മദ്രാസ് കഫെയുടെ ചിത്രീകരണം ശ്രീലങ്കയിലും മറ്റുമായി പുരോഗമിച്ചുവരികയാണ്. തീവ്രവാദവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ പ്രമേയം. 2011ല്‍ ഇറങ്ങിയ റോക്‌സ്റ്റാറിലെ നായിക നര്‍ഗീസ് ഫക്രിയാണ് മദ്രാസ് കഫെയില്‍ ജോണിന്റെ നായിക. 2014ല്‍ വെല്‍ക്കംബാക്ക് എന്ന ചിത്രത്തിനു വേണ്ടിയും ജോണ്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ട്.

Keywords:  Entertainment, Cinema, John Abraham, Shot, Actress, Bollywood, Shootout At Wadala, Movie Review, Video Trailer, Latest Poster, Cast & Crew, Release Date, Kangna Ranaut as Vidya Joshi, Anil Kapoor as ACP Isaque, Nargees Fakhri, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia