ഇത് പൊളിച്ചു! ജിമിക്കി കമ്മൽ ഹോക്കി വേർഷനും ഇറങ്ങി; വീഡിയോ കാണാം

 


ബംഗളൂരു: (www.kvartha.com 05.10.2017) ഈ അടുത്ത കാലത്തിറങ്ങിയ ഏറ്റവും ട്രെൻഡായ പാട്ട് ഏതാണെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേ ഉള്ളൂ ‘എന്റമ്മേടെ ജിമിക്കി കമ്മൽ.’ ലാൽ ജോസിന്റെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ഈ ഗാനം കേരളം കടന്ന് റഷ്യ വരെ എത്തിയിരുന്നു. ഈ പാട്ടുകൾക്ക് ചുവട് വെക്കുന്ന ഹോക്കി താരങ്ങളുടെ വീഡിയോ വീണ്ടും ജിമിക്കി കമ്മലിനെ പ്രശസ്തിയിലേക്കെത്തിച്ചിരിക്കുകയാണ്. പ്രശസ്ത ഹോക്കി താരം പി ആർ ശ്രീജേഷ് ആണ് ഹോക്കി ഡാൻസ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബംഗളൂരുവിലെ ജൂഡ് ഫെലിക്സ് ഹോക്കി അക്കാദമിയിൽ നിന്നുള്ള വിദ്യാർത്ഥികൾ അവരുടെ ഹോക്കി സ്റ്റിക്കുകളുമായി ഗാനത്തിന് നൃത്തം വെക്കുന്നതാണ് വീഡിയോയിൽ. കുട്ടികൾ അവരുടെ ഹോക്കി ജേഴ്സി ധരിച്ചും, കയ്യിൽ ഹോക്കി സ്റ്റിക്കുമായി ഡാൻസ് കളിക്കുന്നതിനാൽ തന്നെ വീഡിയോ വളരെ ആകർഷണീയമാണ്.

ഇത് പൊളിച്ചു! ജിമിക്കി കമ്മൽ ഹോക്കി വേർഷനും ഇറങ്ങി; വീഡിയോ കാണാം


ഇത് പൊളിച്ചു! ജിമിക്കി കമ്മൽ ഹോക്കി വേർഷനും ഇറങ്ങി; വീഡിയോ കാണാം

നേരത്തെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊപ്പം ചുവട് വച്ച് ഷെറില്‍ കടവന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നടൻ മോഹൻലാലും റഷ്യൻ സുന്ദരികളും ഈ പാട്ടിന് നൃത്തം ചെയ്തതും വാർത്താ പ്രാധാന്യം നേടിയിരുന്നു.



Credit: P R Sreejesh

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: It seems the Jimmiki Kamal fever is still far from dying off. And this time, Indian field hockey player PR Sreejesh seems the latest to be bitten by the Jimmiki Kammal bug. The Padma Shri awardee took to Instagram to share a video of a bunch of adorable little hockey players dancing to the hit Malayalam song
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia