Second Song Out | ഹോട് ലുകില്‍ വീണ്ടും ദീപിക: 'പത്താനി'ലെ രണ്ടാമത്തെ ഗാനവും പുറത്തുവിട്ടു; 'കുമ്മേസേ'ക്ക് ഒരു മണിക്കൂറില്‍ 2 മില്യന്‍ കാഴ്ചക്കാര്‍
Dec 22, 2022, 14:47 IST
മുംബൈ: (www.kvartha.com) 'കുമ്മേസേ' എന്ന് തുടങ്ങുന്ന 'പത്താനി'ലെ രണ്ടാമത്തെ ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗാനം പുറത്തിറക്കി മിനിടുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം വിവാദമാകുകയും വന്‍ ഹിറ്റാകുകയും ചെയ്തിരുന്നു. ദീപികയുടെ ബികിനിയുടെ നിറത്തെ ചൊല്ലിയായിരുന്നു വിവാദം. ശാരൂഖ് ഖാന്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു.
ചിത്രത്തില്‍ ശാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
2023 ജനുവരി 25ന് തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. ശാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്ന് റിപോര്‍ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‌സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാന്‍' 250 കോടി സ്വന്തമാക്കിയെന്നാണ് റിപോര്‍ട്.
Keywords: News,National,India,Mumbai,Entertainment,Cinema,Top-Headlines,Trending,Sharukh Khan,Deepika Padukone, Jhoome Jo Pathaan song out! Shah Rukh Khan-Deepika Padukone’s moves will burn the dance floor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.