സംവിധായകനെതിരെ പരാതിയില്ലെന്ന് കോടതിയില്‍ നടി; കേസ് ഒത്തുതീര്‍പ്പിലേക്ക്
Aug 10, 2017, 13:02 IST
കൊച്ചി: (www.kvartha.com 10.08.2017) സംവിധായകന്‍ തന്റെ അനുവാദമില്ലാതെ സിനിമയില്‍ ബോഡി ഡ്യൂപ്പിംഗ് നടത്തിയെന്ന നടിയുടെ പരാതി ഒത്തുതീര്‍പ്പിലേക്ക്. യുവ സംവിധായകന്‍ ജീന്‍ പോളിനെതിരായ കേസ് ആണ് ഒത്തു തീര്‍പ്പിലാവാന്‍ പോകുന്നത്. ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണി ബീ 2 എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് യുവനടി പരാതി നല്‍കിയത്.
സിനിമയില്‍ തന്റെ അഭിനയം മോശമെന്ന് പറഞ്ഞ് തിരിച്ചയച്ചതു മാത്രമല്ല തന്റെ അറിവില്ലാതെ ബാക്കി ഭാഗങ്ങള്‍ ഡ്യൂപ്പിനെ വെച്ച് പൂര്‍ത്തിയാക്കുകയും ചെയ്തു. മാത്രമല്ല, അഭിനയച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും കാട്ടിയാണ് നടി പരാതി നല്‍കിയിരുന്നത്. ജീന്‍ പോളിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസി, സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയും യുവനടി പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന ്‌കേസ് ജില്ലാ കോടതിയിലെത്തിയപ്പോഴാണ് സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് യുവനടി കോടതിയില്‍ അറിയിച്ചത്. മധ്യസ്ഥ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചെന്നും, ഇനി കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും നടി ജില്ലാ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ജീന്‍ പോളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നത്.

Also Read:
വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jean Paul Lal Case: Actress withdraws from Complaint, Kochi, News, Director, Actress, Technology, Court, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.