Photo Out | ഇരൈവനില്‍ ജയം രവിയുടെ നായികയായി നയന്‍താര; ചിത്രങ്ങള്‍ പുറത്തുവിട്ടു
Jan 19, 2023, 12:08 IST
ചെന്നൈ: (www.kvartha.com) 'പൊന്നിയിന്‍ സെല്‍വനി'ല്‍ 'അരുള്‍വഴി വര്‍മന്‍' എന്ന കേന്ദ്ര കഥാപാത്രമായിട്ടെത്തി പ്രേക്ഷകപ്രീതി നേടിയ ജയം രവിയുടെ 'ഇരൈവനാ'യി കാത്തിരിക്കുകയാണ് ആരാധകരും. ചിത്രത്തിന്റെ ഫസ്റ്റ് ലുക് അടുത്തിടെ പുറത്തുവിട്ടത് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ജയം രവിയുടെ നായികയായി നയന്‍താര എത്തുന്ന ഇരൈവന്‍ ചിത്രത്തിലെ ഫോടോകള്‍ പുറത്തുവന്നിരിക്കുകയാണ്.
അതേസമയം, ഇരൈവന്‍ സംവിധാനം ചെയ്യുന്നത് ഐ അഹമ്മദ് ആണ്. ഐ അഹമ്മദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ജയം രവിയുടെ 'അഗിലന്‍' എന്ന ചിത്രം ഫെബ്രുവരി 17നോ 24നോ ആയിരിക്കും റിലീസ് ചെയ്യുക എന്നും റിപോര്‍ടുണ്ട്. ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്‌ലൈനോടെ എത്തുന്ന 'അഗിലനി'ല്‍ ജയം രവി ഒരു ഗാംഗ്സ്റ്ററായിട്ടായിട്ടാണ് അഭിനയിക്കുന്നത്. പൊലീസ് ഓഫീസര്‍ കഥാപാത്രം ആയിട്ട് പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ജയം രവിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രം ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന 'സൈറണ്‍' ആണ്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് 'സൈറണ്‍' ഒരുക്കുന്നത്.
Keywords: News,National,India,chennai,Top-Headlines,Latest-News,Entertainment,Cinema,Nayan Thara, Jayam Ravi, Nayanthara-starrer Iraivan photo out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.