Avatar | കളക്ഷനില്‍ ലോക റെകോര്‍ഡ് നേടി 'അവതാര്‍ 2'! 3, 4, 5 തുടര്‍ഭാഗങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കി ജെയിംസ് കാമറൂണ്‍
Jan 7, 2023, 17:43 IST
ന്യൂഡെല്‍ഹി: (www.kvartha.com) 'അവതാര്‍ 2' കളക്ഷനില്‍ ലോക റെകോര്‍ഡ് നേടിയതോടെ ചിത്രത്തിന്റെ തുടര്‍ഭാഗങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കി ജെയിംസ് കാമറൂണ്‍. അവതാര്‍ 2 ന് അതിന്റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കണമെങ്കില്‍ 2 ബില്യന്‍ ഡോളര്‍ എങ്കിലും നേടണമെന്നും എന്നാല്‍ മാത്രമേ തുടര്‍ ഭാഗങ്ങളുടെ നിര്‍മാണം നീതാകരിക്കാനാവൂവെന്നും രണ്ടാം ഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നു.
എന്നാല്‍ ചിത്രം കളക്ഷനില്‍ ലോക റെകോര്‍ഡ് ഇടണമെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും ഒരു സംഖ്യ പറഞ്ഞിരുന്നില്ലെന്നും എച്ബിഒ മാക്‌സിന്റെ ങു ഈസ് ടോകിംഗ് റ്റു ക്രിസ് വാലസ് എന്ന പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. ഇതേ പരിപാടിയിലാണ് മറ്റൊരു ഉറപ്പും കൂടി കാമറൂണ്‍ നല്‍കി. അവതാറിന്റെ തുടര്‍ഭാഗങ്ങള്‍ എന്തായാലും സംഭവിക്കും എന്നതാണത്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവതാറിന്റെ സീക്വല്‍ ആയി നാല് ഭാഗങ്ങള്‍ ഒരുമിച്ചാണ് പ്രഖ്യാപിക്കപ്പെട്ടത്. അവയുടെ റിലീസ് തീയതികള്‍ ഉള്‍പെടെ. എന്നാല്‍ ഇപ്പോള്‍ തിയേറ്ററുകളിലുള്ള രണ്ടാം ഭാഗം 'അവതാര്‍: ദ് വേ ഓഫ് വാടര്‍' എട്ട് തവണ മാറ്റിവെക്കപ്പെട്ടതിന് ശേഷമാണ് തിയേറ്ററുകളില്‍ എത്തിയത്.
2014 ഡിസംബറില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രം അവസാനം റിലീസ് ചെയ്യപ്പെട്ടത് 2022 ഡിസംബറില്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ അവതാര്‍ 2. ടോപ് ഗണ്‍: മാവറികിനെ പിന്തള്ളിയാണ് പട്ടികയില്‍ ദ് വേ ഓഫ് വാടര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 1.5 ബില്യണ്‍ ഡോളര്‍ (12,341 കോടി രൂപ) ആണ് അവതാര്‍ 2 ന്റെ ഇതുവരെയുള്ള കളക്ഷന്‍.
അതേസമയം അവതാര്‍ 3 ന്റെ ചിത്രീകരണം കാമറൂണും സംഘവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. വിഷ്വല്‍ എഫക്റ്റ്‌സ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷനാണ് അവശേഷിക്കുന്നത്. നാല്, അഞ്ച് ഭാഗങ്ങളുടെ രചന പൂര്‍ത്തീകരിച്ചു. ഒപ്പം നാലാം ഭാഗത്തിന്റെ ചില ഭാഗങ്ങളുടെ ചിത്രീകരണവും മുഴുമിപ്പിച്ചിട്ടുണ്ട്.
Keywords: News,National,Cinema,Entertainment,Top-Headlines,Trending,Hollywood,Latest-News, James Cameron Says ‘Avatar 2’ Is Profitable and He’ll Make the Sequels
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.