ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പിച്ച് സിനിമാ ലോകവും:രാജ്യത്തിന് നഷ്ടമായത് ധീരയായ മകളെയെന്ന് രജനീകാന്ത്; ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ നിന്നും മുഖ്യമന്ത്രിയായി മരണമടഞ്ഞ ഏക നായിക എന്ന് അമിതാബ്

 


ചെന്നൈ: (www.kvartha.com 06.12.2016) തിങ്കളാഴ്ച രാത്രി 11 മണിയോടെ അന്തരിച്ച തമിഴ് നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് ആരരാഞ്ജലികള്‍ അര്‍പിച്ച് സിനിമാ ലോകവും. ജയലളിതയുടെ നിര്യാണത്തില്‍ ദേശീയ നേതാക്കള്‍ക്ക് പിന്നാലെയാണ് സൂപ്പര്‍താരങ്ങളായ രജനീകാന്തും ഷാരൂഖ് ഖാനും ബോളിവുഡിലെ സീനിയര്‍ താരം അമിതാഭ് ബച്ചനും അനുശോചനം അറിയിച്ചത്. രാജ്യത്തിന് നഷ്ടമായത് സുധീരയായ മകളെയാണെന്നായിരുന്നു രജനിയുടെ ട്വീറ്റ്.

ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പിച്ച് സിനിമാ ലോകവും:രാജ്യത്തിന് നഷ്ടമായത് ധീരയായ മകളെയെന്ന് രജനീകാന്ത്; ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ നിന്നും മുഖ്യമന്ത്രിയായി മരണമടഞ്ഞ ഏക നായിക എന്ന് അമിതാബ്

തമിഴ്‌നാടിന് മാത്രമല്ല രാജ്യത്തിന് മുഴുവനുമാണ് ധൈര്യമുള്ള മകളെ നഷ്ടമായതെന്നും ജയയുടെ ആത്മാവിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും രജനി ട്വീറ്റ് ചെയ്തു. ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ നിന്നും മുഖ്യമന്ത്രിയായി മരണമടഞ്ഞ ഏക നായിക എന്നായിരുന്നു അമിതാഭിന്റെ ട്വീറ്റ് . ജയലളിതയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും ആത്മാവിന് നിത്യശാന്തിയുണ്ടാകട്ടെയെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു.

തമിഴ് സിനിമാ താരങ്ങളായ പാര്‍ത്ഥിപന്‍, ജയംരവി, തൃഷ കൃഷ്ണന്‍, ശ്രുതിഹാസന്‍, സംവിധായകന്‍ ഗൗതം മേനോന്‍ എന്നിവര്‍ ജയലളിതയെ അനുസ്മരിച്ചു. നടിയെന്ന നിലയില്‍ ജയലളിത തമിഴ് സിനിമാ വ്യവസായത്തിന്റെ വേരുകളായിരുന്നു എന്നാണ് പലരും കുറിച്ചത്.

Also Read:
ഡിസംബര്‍ ആറ് പ്രമാണിച്ച് കാസര്‍കോട്ട് അതീവജാഗ്രത; ഉപ്പളയില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്

Keywords:  Rajinikanth, Amitabh Bachchan Condole Jayalalithaa's Death, chennai, Bollywood, Twitter, Sharukh Khan, Actor, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia