ബോളിവുഡിലെ മസില്‍മാന്‍ സല്‍മാന്‍ ഖാനുമായി പ്രണയത്തിലോ? മനസു തുറന്ന് റൊമാനിയന്‍ ടിവി അവതാരക ലുലിയ വാന്റര്‍
Jan 18, 2018, 13:05 IST
മുംബൈ: (www.kvartha.com 18.01.2018) റൊമാനിയന്‍ ടിവി അവതാരക ലുലിയ വാന്ററുമായി ബോളിവുഡിലെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരന്നുതുടങ്ങിയിട്ട് ഏറെ നാളുകളായി. എന്നാല്‍ അതേ കുറിച്ച് മനസുതുറക്കുകയാണ് റൊമാനിയന്‍ താരം. എന്നും ഗോസിപ്പുകളുടെ തോഴനായിരുന്നു സല്‍മാന്‍.
നേരത്തെ മുന്‍ മിസ് വേള്‍ഡും താരറാണിയുമായ ഐശ്വര്യയുമായി സല്‍മാന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഐശ്വര്യ സല്ലുവിനെ തഴഞ്ഞ് ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേകുമായി അടുക്കുകയും ഇരുവരുടേയും വിവാഹം നടക്കുകയും ചെയ്തു. എന്നാല്‍ ഐശ്വര്യ വിവാഹിതയായിക്കഴിഞ്ഞിട്ടും ഇരുവരുടെയും പ്രണയകഥകളിലേക്ക് ഇപ്പോഴും എത്തിനോട്ടം നടത്തുന്നവരുണ്ട്.
പിന്നീട് കത്രീന കൈഫുമായുണ്ടായ പ്രണയമായിരുന്നു ചര്‍ച്ച. അധികം വൈകാതെ എട്ടുനിലയില്‍ അത് പൊട്ടുകയും ചെയ്തു. ഇപ്പോള്‍ സല്ലുവുമായി ചേര്‍ത്തു കേള്‍ക്കുന്ന പേര് റൊമാനിയന്‍ ടിവി അവതാരകയായ ലുലിയ വാന്ററുടേതാണ്. അമ്പത്തിരണ്ടുകാരനായ സല്‍മാനും മുപ്പത്തിയേഴുകാരിയായ ലുലിയ വാന്ററും പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്ത. സല്ലുവിന്റെ കുടുംബത്തിലെ പരിപാടികള്‍ക്കും ഗെറ്റ് ടു ഗെതറുകള്‍ക്കുമെല്ലാം സല്ലുവിനൊപ്പം ലുലിയയും നിത്യ സന്ദര്‍ശകയാണ്. എന്നാല്‍ ഈ പ്രചാരണങ്ങളിലൊക്കെ സത്യം വല്ലതുമുണ്ടോയെന്ന് ലുലിയ തന്നെ തുറന്നു പറയുന്നു.
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് സല്‍മാനെക്കുറിച്ച് ലുലിയ മനസു തുറന്നത്. ഗോസിപ്പുകളെക്കുറിച്ചെല്ലാം താന്‍ കേള്‍ക്കുന്നുണ്ടെന്നും അതിലേറെയും വാസ്തവമല്ലെന്നും ലുലിയ തുറന്നുപറയുന്നു. ജീവിതത്തില്‍ നാം പ്രതീക്ഷിക്കുന്നതു പോലെയല്ല എല്ലാം സംഭവിക്കുന്നത്, മൂന്നു വര്‍ഷം മുമ്പ് തനിക്കൊരുപാടു പദ്ധതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിക്കുന്നതു പോലെയല്ല പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്നതെന്നും ലുലിയ വ്യക്തമാക്കുന്നു.
'' ഗോസിപ്പുകളെല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ട്, അവയിലേറെയും വാസ്തവ വിരുദ്ധമാണ്. പക്ഷേ കഥകള്‍ മെനയുന്നവരെ പിടിച്ചു നിര്‍ത്താന്‍ എനിക്കു കഴിയില്ല. സല്‍മാനോട് എനിക്കേറെ ബഹുമാനമുണ്ട്. ഒപ്പം തന്നെ ജീവിതത്തില്‍ ഇനിയെന്താണു സംഭവിക്കുന്നതെന്ന് യാതൊരു നിശ്ചയവുമില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെയല്ല പല കാര്യങ്ങളും സംഭവിക്കുന്നത്. എല്ലാം നാം ആഗ്രഹിക്കുന്നതു പോലെയാകില്ല. സംഭവിച്ചതെല്ലാം സംഭവിക്കേണ്ടിയിരുന്നവയുമാണ്'' എന്നും ലുലിയ പറയുന്നു.
സല്‍മാന്‍ നല്ലൊരു സുഹൃത്താണെന്നും താന്‍ ഗായിക എന്ന തലത്തിലേക്കു വളരാന്‍ സല്ലു ഏറെ പ്രചോദനം നല്‍കിയിട്ടുണ്ടെന്നും ലുലിയ പറഞ്ഞു. '' സല്‍മാന്‍ എന്റെ നല്ലൊരു സുഹൃത്താണ്, പാട്ടു പാടാന്‍ എന്നെ ഏറെ പ്രചോദിപ്പിക്കുന്നയാളുമാണ്. ഹിന്ദിയില്‍ ഗാനം ആലപിക്കാന്‍ കഴിയുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല, പക്ഷേ അദ്ദേഹം എന്നെ നന്നായി പിന്തുണച്ചിട്ടുണ്ട്. ഞാന്‍ പാടാന്‍ കാരണം തന്നെ സല്‍മാന്‍ ആണ്'' എന്നും ലുലിയ അറിയിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും ബോളിവുഡിലേക്കു വരാന്‍ തനിക്കൊരു പദ്ധതിയുമില്ലെന്നും ലുലിയ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Iulia Vantur opens up about her relationship with Salman Khan, Mumbai, News, Gossip, Salman Khan, Marriage, Abhishek Bachan, Aishwarya Rai, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.