നിവിൻ പോളിക്ക് പെൺകുഞ്ഞ് പിറന്നു

 


കൊച്ചി: (www.kvartha.com 26.05.2017) നിവിൻ പോളിയ്‌ക്കും ഭാര്യ റിന്നയ്ക്കും പെൺകുഞ്ഞ് പിറന്നു. നിവിൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. നിവിന്റെയും റിന്നയുടെയും രണ്ടാമത്തെ കുട്ടിയാണിത്.

നിവിന് ദാവീദ് എന്നു പേരുള്ള മകൻ കൂടിയുണ്ട്. 2010 ലാണ് നിവിനും റിന്നയും വിവാഹിതരായത്. 2012ലാണ് ദാവീദ് ജനിച്ചത്. കോളജ് പഠനകാലത്ത് പ്രണയത്തിലായ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ചാണ് നിവിൻ സിനിമയിലെത്തിയത്. 2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് ആയിരുന്നു ആദ്യ ചിത്രം.
സഖാവ് എന്ന നിവിൻ ചിത്രം തിയേറ്ററുകളിൽ തകർത്തോടുമ്പോഴാണ് മകളുടെ ജനനം. നിവിൻ തമിഴിൽ അരങ്ങേറ്റം കുറിച്ച റിച്ചിയും ഉടൻ തിയേറ്ററിലെത്തും.
 നിവിൻ പോളിക്ക് പെൺകുഞ്ഞ് പിറന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: It’s a girl! Malayalam actor Nivin Pauly announced the birth of his second child on Thursday. The Premam star took to Facebook to make the announcement.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia