9 കോടിയിലേറെ കാഴ്ചക്കാരുമായി 'ചട്ണി'; ഇന്ത്യന്‍ ഹ്രസ്വചിത്രം യൂ ട്യൂബില്‍ തരംഗമാകുന്നു

 


മുംബൈ: (www.kvartha.com 07.06.2017) ഒമ്പത് കോടിയിലേറെ കാഴ്ചക്കാരുമായി ഇന്ത്യന്‍ ഹ്രസ്വചിത്രം 'ചട്ണി' യൂ ട്യൂബില്‍ തരംഗമാകുന്നു. 16.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് ബോളിവുഡ് അഭിനേത്രി ടിസ്‌ക ചോപ്രയാണ്. ചോപ്ര തന്നെയാണ് പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്.

'ചട്ട്ണി'എന്നാണ് ഹ്രസ്വ ചിത്രത്തിന്റെ പേര്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28നാണ് ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തത്. ആറ് മാസം പിന്നിടുമ്പോള്‍ നേടിയ കാഴ്ചകളുടെ എണ്ണം 9,00,40,533 ആണ്. ടിസ്‌ക ചോപ്ര തന്നെ ഇതിന്റെ അമ്പരപ്പ് ട്വിറ്ററിലൂടെ പങ്കുവെച്ചു. ലോകത്ത് ഏറ്റവുമധികം പേര്‍ കണ്ട ഷോര്‍ട്ട് ഫിലിം ഇതായിരിക്കുമോ എന്നാണ് ടിസ്‌കയുടെ ചോദ്യം.

9 കോടിയിലേറെ കാഴ്ചക്കാരുമായി 'ചട്ണി'; ഇന്ത്യന്‍ ഹ്രസ്വചിത്രം യൂ ട്യൂബില്‍ തരംഗമാകുന്നു

വോയറിസം, അവിശ്വാസം, അരക്ഷിതത്വം, കുടുംബബന്ധങ്ങള്‍ എന്നിവയൊക്കെ വിഷയമാക്കുന്ന ചിത്രം വനിത എന്ന സാധാരണക്കാരിയായ വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, Kerala, Cinema, YouTube, Short Film, Twitter, Indian short film gets record views in You tube.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia