രാജ്യത്തെ നയിക്കാന്‍ നരേന്ദ്ര മോദിയെ പോലെ ഒരാള്‍ വേണമെന്നും പ്രധാമന്ത്രിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് ചേക്കേറിയ നടി ഖുശ്ബു സുന്ദര്‍
Oct 12, 2020, 15:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 12.10.2020) കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പുതിയ തീരുമാനത്തില്‍ സന്തോഷം അറിയിച്ച് നടി ഖുശ്ബു സുന്ദര്‍. രാജ്യത്തെ നയിക്കാന്‍ പ്രധാമന്ത്രി നരേന്ദ്ര മോദിയെ പോലെ ഒരാള്‍ വേണമെന്നും മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും അംഗത്വം സ്വീകരിച്ചതിനുശേഷം ഖുശ്ബു മാധ്യമങ്ങളോട് പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ബിജെപിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ഖുശ്ബു പറഞ്ഞു. എന്താണ് നാടിന് നല്ലതെന്ന് പത്തു വര്‍ഷം രാഷ്ട്രീയത്തില്‍ നിന്നപ്പോള്‍ തനിക്ക് മനസിലായെന്നും അത് മനസിലാക്കിയാണ് ബിജെപിയില്‍ എത്തിയതെന്നും താരം വ്യക്തമാക്കുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് നടിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേരുന്നത്. ഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ ഡോ. എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ സെക്രട്ടറി സി ടി രവി, ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഖുശ്ബു ബിജെപി പാളയത്തിലെത്തുന്നത്. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി കോണ്‍ഗ്രസ് നടപടി സ്വീകരിച്ചതിന് പിന്നാലെ ഖുശ്ബു പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.
പാര്‍ട്ടിക്കുള്ളിലെ കല്ലുകടി തുറന്നുകാട്ടി സോണിയാ ഗാന്ധിക്ക് ഖുശ്ബു കത്തയക്കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ അടിച്ചമര്‍ത്തലാണെന്നും, ജനസമ്മതിയില്ലാത്ത ആളുകളാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമായിരുന്നു ഖുശ്ബു രാജിക്കത്തില്‍ വ്യക്തമാക്കിയത്.

Keywords: India needs a leader like Narendra Modi says Khushbu, New Delhi, News, Politics, BJP, Congress, Actress, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.