ആദായ നികുതി വെട്ടിപ്പ് കേസ്; എ ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു

 


ചെന്നൈ: (www.kvartha.com 11.09.2020) നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്ന ആദായ നികുതി വകുപ്പിന്റെ അപ്പീലില്‍ മദ്രാസ് ഹൈക്കോടതി സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന് നോട്ടീസ് അയച്ചു. വെള്ളിയാഴ്ചയാണ് നോട്ടീസ് അയച്ചത്.

യു കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കമ്പോസ് ചെയ്തതിന്റെ പ്രതിഫലം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്. എ ആര്‍ റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപ വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു.

ആദായ നികുതി വെട്ടിപ്പ് കേസ്; എ ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു

2010ലാണ് എ ആര്‍ റഹ്മാന്‍ യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് വേണ്ടി റിങ് ടോണ്‍ കമ്പോസ് ചെയ്തത്. സംഭവത്തില്‍ എ എര്‍ റഹ്മാന്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റ് ലംഘിച്ചുവെന്നും ആദായ നികുത വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. റഹ്മാനെതിരെ വകുപ്പ് ആരംഭിച്ച നടപടികള്‍ ആദായനികുതി അപ്പീല്‍ ട്രൈബ്യൂണല്‍ മാറ്റിവച്ചതിനെ തുടര്‍ന്നാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ടി എസ് ശിവാഗ്‌നം, വി ഭവാനി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2010ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 2015ലാണ് ആദ്യം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് എ ആര്‍ റഹ്മാന്‍ സംഭവത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഓഡിറ്റര്‍ ആയിരുന്ന വി സദഗോപന്‍ എന്തുകൊണ്ടാണ് ഈ വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്നും ഇത് സംബന്ധിച്ച് ആശങ്കയുണ്ടെന്നും അന്ന് പറഞ്ഞിരുന്നു. വിഷയത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റഹ്മാന്റെ ഓഫീസിലെത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

Keywords:  Income tax dept moves Madras high court against A R Rahman, chennai, News, Cinema, Music Director, A.R Rahman, Notice, High Court, Income Tax, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia