'എന്നോട് ക്ഷമിക്കണം, നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചതിൽ, ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ ഇന്ന് പശ്ചാത്തപിക്കുകയാണ്; ക്ഷമാപണവുമായി യുവനടി
Aug 3, 2021, 12:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 03.08.2021) ജൂലൈ മാസത്തിലാണ് തെന്നിന്ത്യന്‍ യുവ നടി യാഷിക ആനന്ദിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനാപകടത്തിൽ താരത്തിന്റെ ഒപ്പമുണ്ടയിരുന്ന സുഹൃത്ത് മരിക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് സ്വദേശി പവനിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ ആയിരുന്ന നടിയെ കുറച്ചുദിവസം മുൻപാണ് വാർഡിലേക്ക് മാറ്റിയത്. എന്നാൽ ഇപ്പോൾ അടുത്ത സുഹൃത്ത് പവനിയുടെ മരണവുമായി ബന്ധപ്പെട്ട് വേദനാജനകമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് യാഷിക.
ജീവിച്ചിരിക്കുന്നതില്‍ പശ്ചാത്തപം ഉണ്ടെന്നും സുഹൃത്തിന്റെ മരണത്തിന്റെ ഉത്തരവാദി താനാണെന്നും യാഷിക പറഞ്ഞു.
ജീവിച്ചിരിക്കുന്നതില്‍ പശ്ചാത്തപം ഉണ്ടെന്നും സുഹൃത്തിന്റെ മരണത്തിന്റെ ഉത്തരവാദി താനാണെന്നും യാഷിക പറഞ്ഞു.
യാഷികയുടെ വാക്കുകള്‍
'ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എന്ത് പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുകയാണ്. അപകടത്തില്‍ നിന്നും എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ എന്നില്‍ നിന്നും വേര്‍പെടുത്തിയതിന് പഴിക്കണോ എന്ന് അറിയില്ല. എല്ലാ നിമിഷവും പവനിയെ ഞാന്‍ ഓര്‍ക്കുന്നു. എന്നോട് ക്ഷമിക്കണം. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് ഞാനാണ്. ജീവിച്ചിരിക്കുന്നതില്‍ ഓരോ നിമിഷവും ഞാന്‍ ഉരുകുകയാണ്. നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാന്‍ പ്രാര്‍ഥിക്കുന്നു. ഒരിക്കല്‍ നിന്റെ കുടുംബം എന്നോട് ക്ഷമിക്കുമായിരിക്കും. ഇന്ന് ഞാനെന്റെ പിറന്നാള്‍ ആഘോഷിക്കുന്നില്ല. എന്റെ ആരാധകരോടും ഞാന്‍ അപേക്ഷിക്കുന്നു. അവളുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ഥിക്കുക. ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ.

ജൂലൈ 25നായിരുന്നു ആരാധകരെ ഞെട്ടിച്ച അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട എസ്‍യുവി റോഡിലെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. അമിതവേഗതയിൽ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
Keywords: News, Chennai, Tamilnadu, Actor, Actress, Entertainment, Film, Cinema, Accident, Death, National, Car accident, I will forever feel guilty to be alive! says Yashika Anand on her birthday post the car accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.