ധോണിയുമായുള്ള പ്രണയബന്ധം സിനിമയില്‍ ഉള്‍പ്പെടുത്തില്ലെന്ന് റായി ലക്ഷ്മി

 


(www.kvartha.com 27.09.2016 ) റായി ലക്ഷ്മിയും മഹേന്ദ്രസിങ് ധോണിയും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ധോണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ സിനിമയിലെ റായി ലക്ഷ്മിയുടെ വേഷം ചര്‍ച്ചയാകുകയാണ്. 2008ലെ ഐപിഎല്‍ വേളയിലാണ് ധോണിയും റായിയും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ പുറത്തുവന്നത്.

ഇപ്പോള്‍ അകിര, ജൂലി 2 എന്നീ ചിത്രങ്ങളിലൂടെ റായി ലക്ഷ്മി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കയാണ്. ധോണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ സിനിമയിലെ റായി ലക്ഷ്മിയെ കുറിച്ചാണ് മാധ്യമങ്ങള്‍ക്ക് ചോദിക്കാനുള്ളത് . എന്നാല്‍ തന്റെ കഴിഞ്ഞകാലം ചികഞ്ഞെടുത്ത് അനാവശ്യമായ വാര്‍ത്തകള്‍ സൃഷ്ടിക്കരുതെന്നാണ് റായി ലക്ഷ്മി പറയുന്നത്. 'ഞാനും ധോണിയും അതില്‍ നിന്നൊക്കെ ഒരുപാട് മാറിക്കഴിഞ്ഞു. എന്നാല്‍ ചിലര്‍ അതില്‍ തന്നെ നില്‍ക്കുന്നു. ജീവിതത്തിലെ ആ അധ്യായം അടഞ്ഞിട്ട് എട്ടു വര്‍ഷമായി കഴിഞ്ഞു.' എന്നും റായി വിശദമാക്കി.

ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു റായി. ധോണി ആയിരുന്നു ടീം ക്യാപ്റ്റനും. ആ കാലത്ത് ഒരുവര്‍ഷത്തോളം തങ്ങള്‍ തമ്മിലുള്ള പ്രണയബന്ധം നിലനിന്നിരുന്നുവെന്ന് റായി തുറന്നുപറഞ്ഞു. എന്നാല്‍ അതൊരിക്കലും ശക്തമായ പ്രണയബന്ധമായിരുന്നില്ലെന്നും വിവാഹത്തെക്കുറിച്ച് പോലും ചിന്തിച്ചിട്ടില്ലെന്നും റായി വ്യക്തമാക്കി. ഈ ബന്ധം തുടരാനാകില്ലെന്ന് മനസ്സിലായതോടെയാണ് തങ്ങള്‍ ഇതില്‍ നിന്നും പിന്തിരിഞ്ഞതെന്നും എന്തിനാണ് ആളുകള്‍ ഇതിനെക്കുറിച്ച് ഇപ്പോഴും പറഞ്ഞു നടക്കുന്നതെന്നും റായി ചോദിക്കുന്നു.

ധോണിയുടെ ആദ്യകാമുകി പ്രിയങ്ക ഷായെക്കുറിച്ചും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രിയങ്ക ഒരു അപകടത്തില്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ തന്നെക്കുറിച്ച് ഈ ചിത്രത്തില്‍ പ്രതിപാദിക്കില്ലെന്ന് റായി ഉറപ്പു പറയുന്നു. ധോണി ജീവിതത്തില്‍ ഡേറ്റ് ചെയ്തത് തന്നെ മാത്രമല്ലെന്നും മറ്റൊരുപാട് പെണ്‍കുട്ടികള്‍ വന്നുപോയിട്ടുണ്ടെന്നും റായി പറഞ്ഞു. ജീവചരിത്രം സിനിമയാക്കുമ്പോള്‍ ഇതുപോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുകയാണ് സാധാരണയെന്നും റായി പറഞ്ഞു.

'എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന പേരില്‍ പുറത്തിറങ്ങുന്ന ധോണിയുടെ ജീവിതകഥ സംവിധാനം ചെയ്യുന്നത് നീരജ് പാണ്ഡെയാണ്. സുശാന്ത് സിങ് രാജ്പുത്താണ് ധോണിയാകുന്നത്. ധോണിയുടെ ക്രിക്കറ്റ് കരിയറിലെ ഇതുവരെ ആരും അറിയാത്ത സംഭവങ്ങളും ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. ധോണിയുടെ പിതാവ് പാന്‍സിങ്ങിനെ അവതരിപ്പിക്കുന്നത് അനുപം ഖേറാണ്. കിയര അദ്വാനിയാണ് സാക്ഷി ധോണിയായെത്തുന്നത്. ചിത്രം ഒക്ടോബര്‍ ഏഴിന് പുറത്തിറങ്ങും.

ധോണിയുമായുള്ള പ്രണയബന്ധം സിനിമയില്‍ ഉള്‍പ്പെടുത്തില്ലെന്ന് റായി ലക്ഷ്മി

Keywords:  I hope my part is not shown in Dhoni's biopic: Laxmi Raai, Chennai Super Kings, Cricket, Actress, Gossip, Media, Bollywood, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia