ഞാൻ മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല, ഇല്ലാകഥ പ്രചരിപ്പിക്കുന്നവരെ വിമർശിച്ച് നടി രേവതി സമ്പത്ത്
Feb 10, 2021, 12:59 IST
കൊച്ചി: (www.kvartha.com 10.02.2021) അന്യഭാഷകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള തന്നെ എന്തിനാണ് മലയാള സിനിമാ നടിയെന്ന് വിളിക്കുന്നതെന്ന് നടി രേവതി സമ്പത്ത്. ഓൺലൈൻ ന്യൂസുകാർ എന്നെ മലയാള സിനിമാനടിയാക്കിയിട്ട് കുറച്ചധികം നാളുകൾ ആയിട്ടുണ്ട്, അതൊക്കെ എന്തിനാണെന്നെനിക്കറിയാം കേട്ടോ,അതിലേക്ക് കടക്കുന്നില്ല.തന്റെ സോഷ്യൽ മീഡിയ അകൗണ്ട് ആയ ഫേസ് ബുകിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
രേവതിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
ഈ ഓൺലൈൻ ന്യൂസുകാർ വായിൽ തോന്നുന്നതൊക്കെ എഴുതി വിടുന്ന പശ്ചാത്തലത്തിൽ, ഞാൻ എന്താണ് ചെയ്യുന്നത് എന്ന് ഞാൻ തന്നെ സ്വയം പറയണമെന്ന് തോന്നുന്നതിനാൽ ഇടുന്ന ചില വിശദീകരണങ്ങൾ.. ഞാൻ മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല, ഓൺലൈൻ ന്യൂസുകാർ എന്നെ മലയാള സിനിമാനടിയാക്കിയിട്ട് കുറച്ചധികം നാളുകൾ ആയിട്ടുണ്ട്, അതൊക്കെ എന്തിനാണെന്നെനിക്കറിയാം കേട്ടോ,അതിലേക്ക് കടക്കുന്നില്ല.
ഞാൻ തെലുഗു -ഒഡിയ ദ്വിഭാഷാ ചിത്രമായ രാജേഷ് ടച് റിവർ സംവിധാനം ചെയ്ത പട്നഗർ (Patnagarh) എന്ന സിനിമയിലാണ് ആദ്യമായി തുടക്കം കുറിച്ചത്. അതുൽ കുൽകർണി, മനോജ് മിസ്ര, പുഷ്പ പാണ്ടേയ്, തനികല ഭരണി തുടങ്ങിയവരുണ്ട്. 'ഇൻസ്പെക്ടർ അമൃത' എന്ന കഥാപാത്രമാണ് ചെയ്തത്. ഭുവനേശ്വറിൽ നടത്തിയ ഓഡിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടാണ് ഈ സിനിമയിലേക്കുള്ള വരവ്. തലയിൽ കയറി നിരങ്ങാൻ ശ്രമിച്ചതിനാൽ, രാജേഷും അയാളുടെ ടീമിനെയും വലിച്ചുകീറിയിട്ടുണ്ടായിരുന്നു. അതിനാൽ തന്നെ ആ സിനിമയിൽ ചെയ്ത എന്‍റെ കഥാപാത്രം സിനിമയിൽ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും ചാൻസുണ്ട്, അത് പിന്നെ അങ്ങനെയാണല്ലോ. എനിക്ക് കണ്ണെടുത്താൽ കണ്ടൂടാത്ത തരം അന്തരീക്ഷം കൊണ്ട് നടക്കുന്ന ആൾക്കാരായതിനാൽ കൂടുതൽ ഒന്നും അന്വേഷിക്കാൻ തോന്നിയിട്ടുമില്ല, പോയിട്ടുമില്ല. തിയറ്റർ റിലീസ് നടന്നിട്ടില്ല എന്‍റെ അറിവിൽ, ഏതൊക്കെയൊ ഫെസ്റ്റിന് പോയിരുന്നുവെന്നോ എന്തിനൊക്കെയോ അവാർഡുകൾ കിട്ടിയിരുന്നുവെന്നും കേട്ടുകേൾവി മാത്രമുണ്ട്, നിശ്ചയമില്ല.
2017 മുതൽ തിയറ്റർ ആർടിസ്റ്റ് ആയിരുന്നു ഞാൻ. സിനിമ എന്ന കലാരൂപത്തിനെ ഞാൻ കാണുന്ന രീതിയും വേറെയാണ്. ആരുടെയും ഔദാര്യമല്ല സിനിമ എന്ന യാഥാർഥ്യത്തിലാണ് ഇപ്പോഴുള്ള എന്‍റെ സിനിമാജീവിതത്തിലെ യാത്ര. സ്വന്തമായി സിനിമകൾ സംവിധാനം ചെയ്യാനും, കഥകളെ സൃഷ്ടിക്കുന്നതിലുമായ പാതയിലാണ് ഞാൻ. കലയെ കൊല ആക്കാത്ത എന്‍റെ ചില പ്രിയപ്പെട്ടവരും കൂടെ ഉണ്ട്..
അകാഡമിക് പശ്ചാത്തലവും ഉഷാറായി നടക്കുന്നു,ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ സൈകോളജി ഫൈനൽ ഇയർ. ഇനി എന്തെങ്കിലും അറിയണമെങ്കിൽ ചോദിക്കുക, അല്ലാതെ തോന്നുന്നത് എഴുതി വെക്കാൻ തോന്നുണ്ടേൽ നിന്നെയൊക്കെ കുറിച്ച് സ്വയം എഴുതടെ ഓൺലൈൻകാരെ...
Keywords: Kerala, News, State, Film, Cinema, Actress, Entertainment, Facebook, Social Media, Malayalam, Online, Actress Revathi, Malayalam film, Revathi Sampath, I have never acted in a Malayalam film - Actress Revathi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.