നിവിന്‍ പോളിയെ അറിഞ്ഞത് ഗൂഗിള്‍ നോക്കിയാണെന്ന് ശാന്തികൃഷ്ണ

 


(www.kvartha.com 19.10.2016) മലയാളികളുടെ പ്രിയനടന്‍ നിവിന്‍ പോളിയെ അറിഞ്ഞത് ഗൂഗിള്‍ നോക്കിയാണെന്ന് നടി ശാന്തികൃഷ്ണ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലൂടെ മലയാളികളുടെ എക്കാലത്തെയും പ്രിയനായിക ശാന്തികൃഷ്ണ തിരിച്ചുവരികയാണ്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ നിവിന്റെ അമ്മയായാണ് ശാന്തി എത്തുന്നത്.

എന്നാല്‍ ഈ ഓഫര്‍ വരുന്നത് വരെ താന്‍ നിവിന്‍ പോളിയെന്ന നടനെക്കുറിച്ച് കേട്ടിട്ടു പോലുമില്ലെന്നാണ് ശാന്തി പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നിവിന്‍ പോളി അത്ര വലിയ നടനൊന്നുമല്ല എന്ന മട്ടിലായിരുന്നു ട്രോളന്മാരുടെ ആക്രമണം. ശാന്തികൃഷ്ണയ്‌ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആക്രമണം ഉണ്ടായി. എന്നാല്‍ ഇക്കാര്യത്തിന്റെ സത്യാവസ്ഥ എന്താണെന്ന് നടി തന്നെ തുറന്നു പറയുന്നു.

''നിവിന്‍ പോളിയുടെ അമ്മ വേഷമാണ് തനിക്ക് സിനിമയില്‍. സത്യത്തില്‍ എനിക്കു നിവിന്‍ പോളിയെ അറിയില്ലായിരുന്നു. നിവിനെ എന്നല്ല മലയാളത്തിലെയും തമിഴിലെയും പുതിയ
തലമുറയിലെ താരങ്ങളെയൊന്നും തന്നെ അറിയില്ല. അത്രമാത്രം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു ഞാന്‍.

സിഡിയില്‍ പോലും സിനിമ കാണാത്ത,ടിവി കാണാത്ത അത്രയും ദൂരത്ത്. ഗൂഗിള്‍ ചെയ്തു നോക്കിയാണ് ഒടുവില്‍ നിവിന്‍ ആരാണെന്ന് മനസിലാക്കിയത്. ഷൂട്ടിന് മുന്‍പ് ഒരു വര്‍ക് ഷോപ് ഉണ്ടായിരുന്നു. അവിടെ വെച്ചാണ് നിവിനെ നേരിട്ടു കാണുന്നത്. ഇക്കാര്യം ഞാന്‍ നിവിനോട് പറഞ്ഞപ്പോള്‍ നിവിന്‍ പൊട്ടിച്ചിരിക്കുകയായിരുന്നുവെന്ന് ശാന്തി പറയുന്നു''.

നിവിന്‍ പോളിയെ അറിഞ്ഞത് ഗൂഗിള്‍ നോക്കിയാണെന്ന് ശാന്തികൃഷ്ണ

Keywords:  I had to search to know Nivin Pauly: Shanthi Krishna, Social Network, Cinema, Actress, Actor, Television, google, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia