ഇസ്താംബൂള്‍ ചാവേര്‍ ആക്രമണം; ഹൃത്വിക്കും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jun 29, 2016, 16:50 IST
മുംബൈ: (www.kvartha.com 29.06.2016) ചൊവ്വാഴ്ച രാത്രി തുര്‍ക്കിയിലെ ഇസ്താംബുള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നിന്നും ബോളിവുഡ് താരം ഹൃത്വിക് റോഷനും മക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്. ആക്രമണത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് വരെ ഹൃത്വിക്കും മക്കളായ റിഹാനും റിഥാനും വിമാനത്താവളത്തിലുണ്ടായിരുന്നു.
വിമാനത്താവളത്തിലെത്താന്‍ വൈകിയതിനാല്‍ ഹൃത്വിക്കിനും മക്കള്‍ക്കും പോകേണ്ടിയിരുന്ന വിമാനത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് കിട്ടിയില്ല. എന്നാല്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ മറ്റൊരു വിമാനത്തില്‍ ഇവര്‍ക്ക് ടിക്കറ്റ് ശരിയാക്കിക്കൊടുക്കുകയായിരുന്നു. ആ വിമാനത്തില്‍ യാത്ര ചെയ്തതിനാലാണ് താരവും മക്കളും വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ഹൃത്വിക്കും മക്കളും വിമാനത്താവളം വിട്ട് ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് വിമാനത്താവളത്തില്‍ ദുരന്തം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തില്‍ 36 പേര്‍ മരിക്കുകയും 147 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Also Read:
കുമ്പളയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം കനത്ത മഴയില്‍ തകര്‍ന്നുവീണു
Keywords: Hrithik Roshan was at Istanbul airport hours before attack, tweets he is safe, Mumbai, Airport, Flight, Passengers, Ticket, Business, Children, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.