സിനിമാ ലൊകേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെലുകള്‍ സ്ഥാപിക്കണമെന്ന് ഹൈകോടതി നിര്‍ദേശം; നിലവിലുള്ള നിയമം നടപ്പാക്കി കിട്ടാനായിരുന്നു പോരാട്ടമെന്നും അതില്‍ വിജയിച്ചുവെന്നും ഡബ്ല്യു സി സി

 



കൊച്ചി: (www.kvartha.com 17.03.2022) സിനിമാ ലൊകേഷനുകളില്‍ സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെലുകള്‍ വേണമെന്ന നിര്‍ണായക ഉത്തരവുമായി ഹൈകോടതി. ഈ ആവശ്യമുന്നയിച്ച് സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യു സി സി നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി വിധി പറഞ്ഞത്. 

10ല്‍ കൂടുതല്‍ ആളുകളുള്ള എല്ലാ സിനിമാ ലൊകേഷനുകളിലും പരാതി പരിഹാര സെലുകള്‍ രൂപീകരിക്കാനാണ് ഹൈകോടതിയുടെ നിര്‍ദേശം. സിനിമാ സംഘടനകളിലും ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി ഉറപ്പാക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018 ലാണ് ലൊകേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യു സി സി ഹൈകോടതിയെ സമീപിച്ചത്. വനിതാ കമീഷനോടും ഡബ്ല്യു സി സി ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഡബ്ലൂസിസിയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിതാ കമീഷനും കോടതിയെ അറിയിച്ചിരുന്നു. ഹരജിയില്‍ വനിത കമീഷനും കക്ഷി ചേര്‍ന്നിരുന്നു. 

സിനിമാ ലൊകേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെലുകള്‍ സ്ഥാപിക്കണമെന്ന് ഹൈകോടതി നിര്‍ദേശം; നിലവിലുള്ള നിയമം നടപ്പാക്കി കിട്ടാനായിരുന്നു പോരാട്ടമെന്നും അതില്‍ വിജയിച്ചുവെന്നും ഡബ്ല്യു സി സി


ഹൈകോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതായി ഡബ്ല്യു സി സി പ്രതികരിച്ചു. നിലവിലുള്ള നിയമം നടപ്പാക്കി കിട്ടാനായിരുന്നു പോരാട്ടമെന്നും അതില്‍ വിജയിച്ചുവെന്നും കൂട്ടായ്മ പ്രതികരിച്ചു പറഞ്ഞു. 
വിധിയെ സ്വാഗതം ചെയ്ത് വനിതാ കമീഷനും സിനിമാ സംഘടനകളും രംഗത്തെത്തി.

ഹൈകോടതിയില്‍ നിന്നുണ്ടായത് നീതിയുക്ത നടപടിയാണെന്നും കമീഷന്‍ തങ്ങളുടെ നിലപാട് ഹൈകോടതിയെ അറിയിച്ചിരുന്നെന്നും വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. നിര്‍മാതാക്കള്‍ ഉത്തരവ് നടപ്പിലാക്കണമെന്നും ഇതിനായി പരിശീലനം കിട്ടിയവര്‍ വേണമെന്നും ഫെഫ്ക ചൂണ്ടിക്കാട്ടി.

Keywords:  News, Kerala, State, Kochi, Entertainment, High Court of Kerala, Cinema, Complaint, High Court has directed that internal grievance redressal cells be set up at cinema locations
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia