കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ വിവാഹിതനാകുന്നു; വധു കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ കൊച്ചുമകള്‍

 


ബംഗളൂരു: (www.kvartha.com 10.02.2020) മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി വിവാഹിതനാകുന്നു. കോണ്‍ഗ്രസ് നേതാവും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായ എം കൃഷ്ണപ്പയുടെ സഹോദരന്റെ കൊച്ചുമകള്‍ രേവതിയാണ് വധു.

ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. ഈ മാസം ആറിനാണ് നിഖില്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ രേവതിയുമൊത്തുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രം പങ്കുവച്ചത്.

താജ് വെസ്റ്റ് എന്‍ഡില്‍ നടന്ന ചടങ്ങില്‍ ദേവഗൗഡയടക്കം നിരവധി രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുത്തു. കന്നഡ നടനും 30കാരനുമായ നിഖില്‍ 2016ല്‍ ജഗ്വാര്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പുതിയ ചിത്രം പ്രൊഡക്ഷന്‍ NO-1 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ തന്നെ തുടങ്ങും.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ വിവാഹിതനാകുന്നു; വധു കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ കൊച്ചുമകള്‍

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യ മണ്ഡലത്തില്‍ മത്സരിച്ച് രാഷ്ട്രീയത്തിലും നിഖില്‍ അരങ്ങേറ്റം കുറിച്ചു. അന്തരിച്ച നടന്‍ അംബരീഷിന്റെ ഭാര്യ സുമലത അംബരീഷിനോട് മത്സരിച്ച നിഖില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ വിവാഹിതനാകുന്നു; വധു കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ കൊച്ചുമകള്‍

Keywords:  HD Kumaraswamy's Son Nikhil Engaged To Congress Leader's Grand-Niece, Bangalore, News, Politics, Cinema, Cine Actor, Marriage, Congress, Election, Facebook, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia