കബാലിക്കെതിരെയും ഹൈക്കോടതി; ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതിന് വിലക്ക്
Jul 15, 2016, 16:00 IST
ചെന്നൈ: (www.kvartha.com 15.07.2016) സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ ഓണ്‍ലൈന്‍ റിലീസിന് ചെന്നൈ ഹൈക്കോടതിയുടെ വിലക്ക്. ഇതോടെ 225 വെബ്‌സൈറ്റുകള്‍ക്കാണ് ഓണ്‍ലൈന്‍ റിലീസിംഗിനുള്ള അവകാശം നഷ്ടപ്പെടുന്നത്. കബാലിയുടെ ദൃശ്യങ്ങളടങ്ങിയ പേജ് പിന്‍വലിക്കാന്‍ 225 വെബ്‌സൈറ്റുകള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 169 ഇന്റര്‍നെറ്റ് സേവനദാതാക്കളേയും വിലക്കിയിട്ടുണ്ട്.
അതേസമയം കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ക്കും ഇത് സംബന്ധിച്ച് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കര്‍ശന ശിക്ഷ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് . ജുലൈ 22ന് ചിത്രം തീയറ്റുകളിലെത്തും.
കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങ് തടയണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവായ എസ് തനു ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഈ തീരുമാനം. കബാലിയുടെ അനധികൃത പ്രിന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന വെബ്‌സൈറ്റുകളെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തടയണം എന്നാവശ്യപ്പെട്ടാണ് തനു കോടതിയെ സമീപിച്ചത്. ഇതിനായി ട്രായി നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 180ലധികം വെബ്‌സൈറ്റുകളെ പേരെടുത്തും മറ്റ് ആയിരക്കണക്കിന് സൈറ്റുകളെ അല്ലാതെയും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു.
സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെപ്പോലും അമ്പരപ്പിച്ച ചിത്രമാണ് കബാലി. വലിയ ഇടവേളയ്ക്ക് ശേഷം രജനീകാന്ത് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റിലീസിന് മുമ്പുതന്നെ ചിത്രം കോടികള്‍ നേടിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വിദേശങ്ങളില്‍ അടക്കം ആയിരക്കണക്കിന് തീയറ്ററുകളിലാണ് കബാലി റിലീസ് ആകുന്നത്. ചിത്രത്തിന്റെ ടീസറുകളെല്ലാം വലിയ ഹിറ്റായിരുന്നു.
അടുത്തിടെ റിലീസായ സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്‍ റിലീസായ ദിവസം തന്നെ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു. പുതിയ സിനിമ ഇറങ്ങിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇന്റര്‍നെറ്റില്‍ വ്യാജ കോപ്പികള്‍ എത്തുന്നത് അണിയറ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

Keywords: HC order puts paid to 'Kabali' online piracy, Rajanikanth, Released, Theater, Website, Chennai, Report, Foreign, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.