'അല്ലാഹു നമ്മോട് കരുണ കാട്ടട്ടെ, നമുക്ക് നമ്മളായി തുടരാനാവട്ടെ'; ആരാധകര്‍ക്ക് ഷാരൂഖ് ഖാന്റെ പുതുവത്സരാശംസ

 


മുംബൈ: (www.kvartha.com 02.01.2020) എങ്ങനെയാണ് ജീവിതം മുന്നോട്ടുപോകേണ്ടതെന്നോ എന്താണ് ഒരാള്‍ ചെയ്യേണ്ടതെന്നോ പറയാന്‍ കഴിയുന്ന ഒരാളല്ല താനെന്ന് ബോളുവുഡ് താരം ഷാരൂഖ് ഖാന്‍. ഭാവി കാരുണ്യത്തോടെ നമ്മുടെ ജീവിതങ്ങളില്‍ ഇടപെടട്ടെയെന്നാണ് തനിക്ക് ആഗ്രഹിക്കാനുള്ളതെന്നും പുതുവത്സര സന്ദേശമായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഷാരൂഖ് ഖാന്റെ പുതുവത്സരാശംസ;

'ഒരാള്‍ എങ്ങനെ ആയിരിക്കണമെന്ന് പറയാന്‍ എനിക്കാവില്ല, എന്താണ് ചെയ്യേണ്ടതെന്നും. ഈ വര്‍ഷമോ ഭാവിയോ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും എനിക്ക് പറയാനാവില്ല. ഒരുപാട് ദൗര്‍ബല്യങ്ങളുള്ള ആളാണ് ഞാന്‍.

'അല്ലാഹു നമ്മോട് കരുണ കാട്ടട്ടെ, നമുക്ക് നമ്മളായി തുടരാനാവട്ടെ'; ആരാധകര്‍ക്ക് ഷാരൂഖ് ഖാന്റെ പുതുവത്സരാശംസ

ഭാവി നമ്മോട് കാരുണ്യത്തോടെ ഇടപെടട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് നമ്മളായിത്തന്നെ തുടരാനാവട്ടെയെന്നും. അല്ലാഹു നമ്മോട് കരുണ കാട്ടട്ടെ. പുതുവത്സരാശംസകള്‍.'

അതേസമയം ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന് ഒരുക്കുന്നത് മലയാളികളാണ്. ഷാരൂഖിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്‌കരനാണ്. ആഷിക് അബുവിന്റെ 'വൈറസ്' കാണാനിടയായ കിംഗ് ഖാന്‍ അദ്ദേഹത്തെ മുംബൈയില്‍ ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു.

ഇതുപ്രകാരം ഷാരൂഖിന്റെ വീടായ 'മന്നത്തി'ല്‍ നടന്ന ചര്‍ച്ചയില്‍ ആഷിക്കും ശ്യാമും പങ്കെടുത്തു. അവിടെനിന്നുള്ള സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Happy New Year 2020: Shah Rukh Khan welcomes a new decade with words of wisdom: May the future be kind to all, Mumbai, News, Cine Actor, Cinema, Bollywood, New Year, Celebration, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia