'പറവ'യിലൂടെ ശ്രദ്ധേയരായ അമല്‍ഷായും ഗോവിന്ദപൈയും വീണ്ടുമൊന്നിക്കുന്ന 'ഫോര്‍' വരുന്നു
Dec 7, 2021, 12:23 IST
കൊച്ചി: (www.kvartha.com 07.12.2021) 'പറവ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ഷായും ഗോവിന്ദപൈയും വീണ്ടുമൊന്നിക്കുന്ന 'ഫോര്‍' വരുന്നു. 'മാസ്‌ക്' എന്ന ചിത്രത്തിനുശേഷം സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഫോര്‍'. അമല്‍ ഷാ, ഗോവിന്ദ പൈ, മങ്കിപെന്‍ ഫെയിം ഗൗരവ് മേനോന്‍, നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. മമിത ബൈജു, ഗോപികാ രമേശ് എന്നിവര്‍ നായികമാരായി എത്തുന്നു.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റെര്‍, ട്രെയിലര്‍ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബ്‌ളൂം ഇന്റര്‍ നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ ചിത്രം നിര്‍മിക്കുന്നു. സിദ്ദീഖ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, അലന്‍സിയാര്‍, റോഷന്‍ ബശീര്‍, പ്രശാന്ത് അലക്സാന്‍ഡെര്‍, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാല്‍, സ്മിനു, ശൈനി സാറ, മജീദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു.
വിധു ശങ്കര്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഫോര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍: സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, പ്രൊജ്ക്റ്റ് ഡിസൈനര്‍: റശീദ് പുതുനഗരം, കല: ആഷിക്ക് എസ്, മേകെപ്: സജി കാട്ടാക്കട.
വസ്ത്രലാങ്കാരം: ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, സ്റ്റില്‍സ്: സിബി ചീരാന്‍, പിആര്‍ഒ: പി ശിവപ്രസാദ്, മീഡിയ മാര്‍കെറ്റിങ്: പ്ലുമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Director, Actress, Amal Shah, Govinda Pai, 'Four' getting ready with Parava fame Amal Shah and Govinda Pai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.